രാജ്യത്ത് 24 മണിക്കൂറിനിടെ 41,506 പുതിയ കൊവിഡ് കേസുകള്‍, 895 മരണവും

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ കൊവിഡിനെതിരെയുള്ള പോരാട്ടം നാം തുടരേണ്ടിയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. രാജ്യത്താകെ ഇതുവരെ 3,07,95,716 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,54,118 പേര്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.
ഇന്നലെ മാത്രം 895 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4,08,040 പേരുടെ ജീവനാണ് രാജ്യത്താകെ കൊവിഡ് ഇതുവരെ കവര്‍ന്നത്. 2,99,75,064 പേര്‍ രോഗത്തില്‍ നിന്നും ഇതുവരെ മുക്തി നേടി.
Story highlights: 41,506 new Covid cases reported in India