‘പൊന്നിയിൻ സെൽവനി’ൽ പാണ്ഡ്യ രാജ്യത്തെ നന്ദിനി ദേവിയായി വേഷമിടാൻ ഐശ്വര്യ റായ്
മണിരത്നം ചിത്രങ്ങളോട് എന്നും സിനിമാപ്രേമികൾക്ക് വലിയ പ്രണയമാണ്. ഒട്ടേറെ ക്ലാസ്സിക് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച മണിരത്നം ഒരുക്കുന്ന പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. പോണ്ടിച്ചേരിയിൽ വൻ താരനിരയോടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ ഐശ്വര്യ റായിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മണിരത്നം ചിത്രങ്ങളിലൂടെയാണ് തമിഴ് സിനിമാലോകത്ത് ഐശ്വര്യ റായ് ചുവടുറപ്പിച്ചത്.
സേതുപതി’യിലെ മാസ്റ്റർ രാഘവൻ മുരുകൻ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാം ചിത്രത്തിലൂടെ ഐശ്വര്യ റായിയുടെ കഥാപാത്രത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് രാഘവൻ മുരുകൻ. നന്ദിനി ദേവി എന്ന കഥാപാത്രമായാണ് ഐശ്വര്യ റായ് വേഷമിടുന്നത്. പാണ്ഡ്യ രാജ്യത്തിലെ യുവ രാജകുമാരനായി രാഘവൻ മുരുകനും വേഷമിടുന്നു.
Read More: ‘തീ പിടിച്ച വെള്ളം’; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയ കണ്ടെത്തലിന് പിന്നിൽ
കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചരിത്രപരമായ ചിത്രം ഒരുങ്ങുന്നത്. വിക്രം, ഐശ്വര്യ റായ്, കാർത്തി, ശോഭിത ധൂലിപാല, വിക്രം പ്രഭു, ജയറാം, പ്രഭു, അശ്വിൻ തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിലുണ്ട്. ലൈക പ്രൊഡക്ഷനുമായി സഹകരിച്ച് മദ്രാസ് ടോക്കീസ് നിർമ്മിക്കുന്ന ‘പൊന്നിയിൻ സെൽവന് ‘ സംഗീതം പകരുന്നത് എ ആർ റഹ്മാനാണ്. ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് രവിവർമാനാണ്. ജയമോഹനാണ് ഡയലോഗുകൾ എഴുതിയത്. ബ്രിന്ദയാണ് നൃത്തസംവിധായിക.
Story highlights- aiswarya rai as nandini devi in ponniyin selvan