‘ഭയത്തിൽ നിന്ന് കരകയറാൻ സുഹൃത്തുക്കൾ ഞങ്ങളെ സഹായിക്കുന്നു’- അല്ലിയുടെ കവിത പങ്കുവെച്ച് സുപ്രിയ മേനോൻ

കൊവിഡ് പിടിമുറുക്കിയിട്ട് ഒന്നരവർഷം പിന്നിടുമ്പോൾ ആളുകൾ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങി കഴിഞ്ഞു. എന്നാൽ, കുട്ടികൾ ഇപ്പോഴും ഓൺലൈൻ ക്ലാസ്സുകളുമായി വീട്ടിൽ തന്നെയാണ്. ഈ കൊവിഡ് കാലം വ്യത്യസ്തമായാണ് പൃഥ്വിരാജ്- സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ അലംകൃത ചിലവഴിച്ചത്. കവിതയും കുറിപ്പുകളുമൊക്കെയായി കൊവിഡിനെ കൂടുതൽ അടുത്തറിയാൻ അലംകൃത എന്ന അല്ലി ശ്രമിച്ചു.
അടുത്തിടെ വാക്സിനെ കുറിച്ച് കവിതയെഴുതി അല്ലി ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, പ്രതീക്ഷയുടെ കവിതയുമായി എത്തിയിരിക്കുകയാണ് അല്ലി. ‘ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും കവിത എഴുതിയിരിക്കുന്നു. അതിലെ ആദ്യ പേജിലെ അവസാനത്തെ വരി ‘ ഭയത്തിൽ നിന്ന് കരകയറാൻ ഞങ്ങളുടെ സുഹൃത്തുക്കൾ ഞങ്ങളെ സഹായിക്കുന്നു!’ എന്നതാണ്. അല്ലിയുടെ ഗാനങ്ങൾ’- സുപ്രിയ കുറിക്കുന്നു.
കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് വളരെയധികം ആശങ്കയുള്ള കുട്ടികളിൽ ഒരാളാണ് പൃഥ്വിരാജ്- സുപ്രിയ ദമ്പതികളുടെ മകൾ അലംകൃത. ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ കൊവിഡിനെക്കുറിച്ച് കുറിപ്പുകളുമായി വളരെയധികം ശ്രദ്ധാലുവാണ് അല്ലി. വാക്സിനെ കുറിച്ചുള്ള കവിതയും വളരെയേറെ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു.
Read mORE: ‘തിയേറ്റർ റിലീസെന്ന സ്വപ്നത്തെ മുറുകെ പിടിക്കുന്നു’- ഹൃദയം പൂർത്തിയായതായി വിനീത് ശ്രീനിവാസൻ
കൊവിഡ് വാക്സിൻ സോംഗ് എന്നായിരുന്നു അല്ലിയുടെ കവിതയുടെ പേര്. വാക്സിൻ എത്തുമ്പോൾ കുട്ടികൾക്ക് പ്രാധാന്യമുള്ളതിനാൽ അവർക്ക് മുൻഗണന നൽകണമെന്നാണ് അല്ലി കുറിച്ചിരിക്കുന്നത്. ‘ വരൂ കൊവിഡ്, നിങ്ങളുടെ വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി..എല്ലാം വീണ്ടും സാധാരണ നിലയിലാക്കാം’- അല്ലി കുറിക്കുന്നു.
Story highlights- alamkritha prithviraj’s poem