മകൾ അഭിനയലോകത്തേക്ക് ചുവടുവയ്ക്കുന്നു; സന്തോഷം പങ്കുവെച്ച് അല്ലു അർജുൻ
തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ മകൾ അല്ലു അർഹ സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധേയയാണ്. അച്ഛനെപ്പോലെ ഇപ്പോഴിതാ, അഭിനയ രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. ശാകുന്തളം എന്ന പേരിൽ ഗുണശേഖർ തെലുങ്കിൽ ഒരുക്കുന്ന ചിത്രത്തിലാണ് അല്ലു അർഹ പ്രധാന വേഷത്തിൽ എത്തുന്നത്. കാളിദാസന്റെ നാടകമായ അഭിജ്ഞാന ശാകുന്തളം സിനിമയാകുമ്പോൾ നടി സാമന്ത അക്കിനേനിയാണ് ചിത്രത്തിൽ ശകുന്തളയായി എത്തുന്നത്.
ചിത്രത്തിൽ ഭരത രാജകുമാരനായാണ് അല്ലു അർഹ വേഷമിടുന്നത്. അല്ലു അർഹയ്ക്ക് ഒപ്പമുള്ള ഗുണശേഖറിന്റെ ചിത്രവും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. അല്ലു അർജുൻ മകൾ അല്ലു അർഹയുടെ അരങ്ങേറ്റത്തിനായുള്ള ആവേശം പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു; ‘നാലാം തലമുറയായ അല്ലു അർഹ ശാകുന്തളം സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നത് അല്ലു കുടുംബത്തിന് അഭിമാന നിമിഷമാണ്. എന്റെ മകൾക്ക് ഈ മനോഹരമായ സിനിമയിലൂടെ അരങ്ങേറ്റത്തിന് അവസരം നൽകിയതിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.’
A proud moment for the Allu family to announce that the fourth generation, #AlluArha will be making her debut with #Shakuntalam movie. I want to thank @Gunasekhar1 garu & @neelima_guna garu for giving my daughter this beautiful movie as her debut . pic.twitter.com/iPfXQaqJCk
— Allu Arjun (@alluarjun) July 15, 2021
അതേസമയം, മുൻപ് അനുഷ്ക ഷെട്ടിയെ നായികയാക്കി ‘രുദ്രാമദേവി’ എന്ന ചിത്രം ഒരുക്കിയതും ഗുണശേഖർ ആയിരുന്നു. ചരിത്രവും പുരാണവുമാണ് ഗുണശേഖർ ചിത്രങ്ങളുടെ പ്രത്യേകത. മുൻപ് റാണാ ദഗുബാട്ടിയെ നായകനാക്കി ഹിരണ്യ കശിപു എന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അത് നീണ്ടുപോകുകയായിരുന്നു.
Read More: മകൾക്ക് പതിനാലാം പിറന്നാൾ; പാട്ടിലൂടെ ആശംസ അറിയിച്ച് നരേൻ
സാമന്തക്കൊപ്പം ദേവ് മോഹനാണ് ശാകുന്തളത്തിൽ നായകനായി വേഷമിടുന്നത്. ചിത്രത്തിൽ ദുഷ്യന്തനായാണ് താരം വേഷമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story highlights- Allu Arjun’s daughter Allu Arha set to make acting debut