അല്ലു അർജുനെ നായകനാക്കി സിനിമ ഒരുക്കാൻ എ ആർ മുരുഗദോസ്

July 2, 2021

തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ അവാസന ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, അല്ലുവിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് വരുന്നത്. അല്ലു അർജുന്റെ അടുത്ത ചിത്രം എ ആർ മുരുഗദോസ് സംവിധാനം ചെയ്യുമെന്നാണ് സൂചന.കാലൈപുലി താനു നിർമ്മിക്കുന്ന പുതിയ ചിത്രത്തിനായി അല്ലു അർജുനും എ ആർ മുരുഗദോസും ചർച്ചയിലാണ്.

അതേസമയം, സിനിമകൾ വളരെ ശ്രദ്ധയോടെ സമയമെടുത്ത് തിരഞ്ഞെടുക്കുന്ന താരമാണ് അല്ലു അർജുൻ. അതുകൊണ്ടു തന്നെ വർഷത്തിൽ ഒരിക്കലാണ് അല്ലു അർജുന്റെ ഒരു ചിത്രം എത്തുക. ‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പുഷ്പ’.

Read More: മിസ് നെവാഡയായി ചരിത്രം സൃഷ്ടിച്ച് ട്രാൻസ് വുമൺ; അഭിമാനമായി കാറ്റലൂന എൻ‌റിക്വസ്

മൈത്രി മൂവി മേക്കേഴ്‌ഡ് ആണ് നിർമാണം. ‘രംഗസ്ഥല’മെന്ന സൂപ്പർഹിറ്റ് രാംചരൺ ചിത്രത്തിന് ശേഷം സുകുമാർ- മൈത്രി മൂവി മേക്കേഴ്‌സ് ഒന്നിക്കുന്ന ചിത്രമാണ് ‘പുഷ്പ’. തെലുങ്ക്, കന്നഡ,മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും വേഷമിടുന്നുണ്ട്.

Story highlights- allu arjun’s next with a r murugados