ഒന്നാം പിറന്നാളിന്റെ ഓർമ്മകൾ പങ്കുവെച്ച് പ്രിയനടി- ചിത്രങ്ങൾ
മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ ആരാധാകരെ സമ്പാദിച്ച നടിയാണ് ആൻഡ്രിയ ജെർമിയ. മലയാളികൾക്കും സുപരിചിതയായ ആൻഡ്രിയ സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം ആൻഡ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ ചറുപ്പകാല ചിത്രങ്ങളും ഓർമ്മകളും പങ്കുവയ്ക്കുകയാണ് നടി.
ആദ്യ ചിത്രത്തിൽ, ഒരു കുതിരപ്പുറത്ത് ഇരിക്കുന്നതാണ് കാണുന്നത്. ‘ഒരു റോക്കിംഗ് കുതിരപ്പുറത്തിരിക്കുന്ന ആ പെൺകുട്ടിയായി മടങ്ങാൻ ആഗ്രഹിക്കുന്നു’ എന്നാണ് ആൻഡ്രിയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. ഒന്നാം പിറന്നാൾ മുതലുള്ള നിരവധി പിറന്നാൾ ആഘോഷ ചിത്രങ്ങൾ ആൻഡ്രിയ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, ലോക്ക്ഡൗൺ കാലത്താണ് ആൻഡ്രിയ സമൂഹമാധ്യമങ്ങളിൽ സജീവമായത്. ലോക്ക്ഡൗണിൽ പാചകം പഠിച്ച സന്തോഷവും നടി പങ്കുവെച്ചിരുന്നു- ‘ ഇതുവരെയുള്ള ജീവിതത്തിൽ, എന്റെ ആലാപനത്തെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ആരെങ്കിലും നല്ലത് പറയുമ്പോഴെല്ലാം ഞാൻ മര്യാദയോടെ പുഞ്ചിരിക്കുകയും അഭിമാനിക്കുകയും ചെയ്യും. പക്ഷേ ആരെങ്കിലും ഞാനുണ്ടാക്കിയ കേക്കിനെ പ്രശംസിക്കുമ്പോൾ ഞാൻ വല്ലാതെ ആവേശത്തിലാകും…ഒരുപക്ഷേ എനിക്ക് ഓർമവെച്ച നാൾമുതൽ ഞാൻ സ്റ്റേജിലുണ്ടായിരിക്കാം, പക്ഷേ ലോക്ക്ഡൗൺ വരെ അടുക്കളയിൽ പ്രവേശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പൂജ്യത്തിൽ തുടങ്ങി 6 മാസത്തിനുള്ളിൽ ഇത്രയുമെത്തിയത് പ്രധാന ജീവിത നേട്ടമായി തോന്നുന്നു’- ആൻഡ്രിയ കുറിക്കുന്നു.
Read More: ‘എൽസമ്മയെയും പാലുണ്ണിയെയും ഇപ്പോഴും ഓർക്കാറുണ്ട്’- ആദ്യ സിനിമയുടെ ഓർമകളിൽ ആൻ അഗസ്റ്റിൻ
അതേസമയം, ‘വാടി വാസൽ’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ആൻഡ്രിയ ജെര്‍മിയ ആയിരിക്കും എന്നാണ് സൂചന. പിസാസ് 2 എന്ന ചിത്രത്തിലും ആൻഡ്രിയ വേഷമിട്ടിട്ടുണ്ട്.
Story highlights- andrea sharing childhood photos