‘എൽസമ്മയെയും പാലുണ്ണിയെയും ഇപ്പോഴും ഓർക്കാറുണ്ട്’- ആദ്യ സിനിമയുടെ ഓർമകളിൽ ആൻ അഗസ്റ്റിൻ

July 3, 2021

മലയാള സിനിമയിൽ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ സജീവമായ നടിയാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളായ ആൻ ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ആദ്യ സിനിമയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ആൻ അഗസ്റ്റിൻ.

‘2010 ൽ, ഈ സമയത്ത് ഞാൻ എൽസമ്മയെ കണ്ടുമുട്ടി. ക്രമേണ ഒരു മാസത്തിലേറെ ഞാൻ അവളായി. ഞാൻ ഇപ്പോഴും എൽസമ്മയെയും പാലുണ്ണിയെയും കുറിച്ച് ചിന്തിക്കുന്നു. അവർ ഒരുമിച്ചാണെന്നും അവരുടെ ചെറിയ സന്തോഷകരമായ സ്ഥലത്ത് താമസിക്കുകയാണെന്നും എനിക്ക് ഉറപ്പുണ്ട്. ഒരു പതിറ്റാണ്ടിനുശേഷം അവളുടെ ഒരു ഭാഗം ഇപ്പോഴും എന്നിൽ അവശേഷിക്കുന്നു. തനിക്ക് സ്‌നേഹവും പിന്തുണയും തന്ന എല്ലാവര്‍ക്കും അങ്ങനെ തോന്നുമെന്നും ആന്‍ പറയുന്നു. ഞാന്‍ എല്ലാത്തിനും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. സിനിമ എന്നും എന്റെ ഒരു ഭാഗമായിരിക്കും. തന്നേക്കാള്‍ കൂടുതല്‍ സിനിമയെ സ്‌നേഹിച്ച അച്ഛനെ പോലെ. നന്ദി’- ആൻ അഗസ്റ്റിൻ കുറിക്കുന്നു.

Read More: ‘എനിക്ക് കുഴപ്പമൊന്നുമില്ല, കറക്റ്റ് അല്ലേ?’- പൃഥ്വിരാജിനോട് മലയാളത്തിൽ സംസാരിക്കാൻ ശ്രമിച്ച് വിദ്യ ബാലൻ- വിഡിയോ

എൽസമ്മ എന്ന ആൺകുട്ടിയ്ക്ക് ശേഷം നിരവധി ചിത്രങ്ങളിൽ നായികയായി വേഷമിട്ട താരം, ആർട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ പുരസ്കാരവും സ്വന്തമാക്കി. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ മടങ്ങി വരാൻ ഒരുങ്ങുകയാണ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. 2013 ല്‍ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആനിന് ലഭിച്ചിരുന്നു. പുരസ്‌കാരം ലഭിച്ച വർഷം തന്നെയാണ് പിതാവ് അഗസ്റ്റിൻ മരണമടഞ്ഞത്. പിന്നീട് കുറച്ച് നാൾ ആൻ സിനിമയിൽ നിന്നും ഇടവേളയെടുത്തു. രണ്ടു വർഷത്തിന് ശേഷം വീണ്ടും മടങ്ങി എത്തി.

Story hihghlights- ann augustin about elsamma enna ankutty movie