ഒന്നിച്ച് യാത്രയാരംഭിച്ചിട്ട് ആറു വർഷങ്ങൾ; അപൂർവ്വ വിവാഹചിത്രവുമായി അനു സിതാര
മലയാളി മനസ്സിൽ ചുരുങ്ങിയ നാളുകൾകൊണ്ട് ഇടംനേടിയ നടിയാണ് അനു സിതാര. നൃത്തവേദിയിൽനിന്നും അഭിനയ ലോകത്തേക്ക് എത്തിയ അനു സിതാര പൊട്ടാസ് ബോംബ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. എന്നാൽ, ആദ്യ ചിത്രത്തിന് ശേഷം വിവാഹിതയായ അനു സിതാര പിന്നീടാണ് അഭിനയത്തിൽ സജീവമായത്. വിവാഹശേഷം അഭിനയ ലോകത്തുനിന്നും അകന്നുനിൽക്കുന്ന നടിമാർക്കിടയിൽ വ്യത്യസ്തയാണ് അനു സിതാര.
ഭർത്താവ് വിഷ്ണു പ്രസാദിന്റെ പിന്തുണയാണ് സിനിമയിൽ സജീവമായതിന് കാരണമെന്ന് അനു സിതാര അഭിമുഖങ്ങളിൽ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ, ആറാം വിവാഹവാർഷികം ആഘോഷമാകുകയാണ് നടി. 2015ൽ വിവാഹിതയായ അനു സിതാരയുടെ വിവാഹചിത്രങ്ങൾ അധികം ആരാധകർക്കായി പങ്കുവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ വ്യത്യസ്തമായൊരു ചിത്രം നടി വാർഷികത്തോട് അനുബന്ധിച്ച് പങ്കുവയ്ക്കുന്നുണ്ട്. വിവാഹചടങ്ങിൽ നിന്നുള്ള ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് അനു സിതാര ശ്രദ്ധേയയായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ അനു സിതാര അടുത്തിടെ ഉണ്ണി മുകുന്ദന്റെ ഡയറ്റ് പ്ലാനിലൂടെ ശരീരഭാരം കുറച്ചതിനെ പറ്റി അനു സിതാര പങ്കുവെച്ചിരുന്നു. ആറുകിലോ കുറച്ചതായാണ് നടി പങ്കുവെച്ചത്. നൃത്ത വിഡിയോകളും നടി പങ്കുവയ്ക്കാറുണ്ട്. അതേസമയം, നായികയായി എത്തുന്ന പുതിയ ചിത്രമാണ് വാതിൽ. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. സ്പാർക്ക് പിക്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
Read More: ‘എന്റെ എക്കാലത്തെയും സൂപ്പർ സ്റ്റാർ’; വാണി വിശ്വനാഥിനൊപ്പമുള്ള ചിത്രവുമായി ബാബുരാജ്
അതേസമയം അനു സിതാര പ്രധാന കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍-59/2019′ ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
Story highlights- anu sithara and husband vishnu prasad celebrating six years of togetherness