‘സൂരറൈ പോട്രി’ന് ശേഷം അപർണ ബാലമുരളി നായികയാകുന്ന തമിഴ് ചിത്രം; നായകനായി ആർജെ ബാലാജി
‘8 തോട്ടകൾ’ എന്ന സിനിമയിലൂടെ തമിഴ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ബാലമുരളി. ‘സൂരറൈ പോട്രി’ൽ ബൊമ്മിയായി എത്തിയതോടെ അപർണയുടെ ജനപ്രീതിയും വർധിച്ചു. ഇപ്പോഴിതാ, തമിഴിൽ മൂന്നാമത്തെ ചിത്രത്തിൽ വേഷമിടാൻ ഒരുങ്ങുകയാണ് നടി. ആർജെ ബാലാജിക്കൊപ്പമാണ് നടി പുതിയ ചിത്രത്തിൽ വേഷമിടുന്നത്.
ആർജെ ബാലാജി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ബദായ് ഹോ’ എന്ന സിനിമയുടെ തമിഴ് റീമേക്കിൽ അപർണയും പ്രധാന വേഷത്തിൽ എത്തും. ബോളിവുഡ് ചിത്രമായ ‘ബദായ് ഹോ’യുടെ തമിഴ് റീമേക്കിൽ സത്യരാജ്, ഉർവശി എന്നിവരും വേഷമിടുന്നുണ്ട്. റീമേക്കിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മുതൽ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ബോണി കപൂറിന്റെ ബേവ്യൂ പ്രോജക്റ്റ്സ് എൽ എൽ പി ആണ് ചിത്രം നിർമ്മിക്കുന്നത്.
Read More: പ്രായത്തെ വെല്ലുന്ന പ്രകടനത്തിലൂടെ കൈയടി നേടിയ മുത്തശ്ശിക്കൊപ്പം അനു സിതാരയുടെ നൃത്തം- വിഡിയോ
അതേസമയം, അപർണ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഉല’. പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രം സിക്സ്റ്റീൻ ഫ്രെയിംസിന്റെ ബാനറിൽ ജിഷ്ണു ലക്ഷ്മൺ ആണ് നിർമിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം മെയ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. സംവിധായകനായ പ്രവീൺ പ്രഭാറാമിനൊപ്പം സുജിൻ സുജാതനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ഉല’.
Story highlights- Aparna Balamurali to star opposite RJ Balaji