ഇക്വഡോറിനെ തകര്‍ത്ത മെസ്സിപ്പടയുടെ വിജയ ഗോളുകള്‍: വിഡിയോ

July 4, 2021
Argentina vs Ecuador Copa America 2021 quarterfinal highlights

കാല്‍പന്ത് കളിയുടെ ആവേശം അലതല്ലുകയാണ് കായികലോകത്ത്. യൂറോ കപ്പും കോപ്പ അമേരിക്കയും മത്സരത്തിന്റെ അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. മത്സരത്തിലെ ചില സുന്ദര മുഹൂര്‍ത്തങ്ങള്‍ സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡേറിനെ പരാജയപ്പെടുത്തിയ അര്‍ജന്റീനയുടെ വിജയഗോളുകളാണ് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെതിരെ അര്‍ജന്റീനയുടെ വിജയം.

റോഡ്രിഗോ ഡി പോള്‍, ലൗട്ടൗരോ മാര്‍ട്ടിനസ്, ലയണല്‍ മെസ്സി എന്നീ താരങ്ങളാണ് അര്‍ജന്റീനയ്ക്കായി ഗംഭീര ഗോളുകള്‍ നേടിയത്. ആദ്യ രണ്ട് ഗോളുകള്‍ക്ക് വേണ്ടി ക്യത്യമായി വഴിയൊരുക്കിയതും മെസ്സിയാണ്. ഫ്രീകിക്ക് ഗോളാക്കി മാറ്റിയും മെസ്സി കളം നിറഞ്ഞു നിന്നു.

Read more: ‘കഥ പറയണ് കഥ പറയണ്…’; കിടിലന്‍ താളത്തില്‍ സാറാസിലെ ഗാനം

ഇത്തവണത്തെ കോപ്പ അമേരിക്കയിലെ അഞ്ച് മത്സരങ്ങളില്‍ നിന്നുമായി നാല് ഗോളുകള്‍ നേടിയിട്ടുണ്ട് മെസ്സി. നാല് തവണ മത്സരത്തിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും നേടി. കോപ്പ അമേരിക്കയുടെ സെമിഫൈനലില്‍ കൊളംബിയ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. ജൂലൈ ആറിനാണ് അര്‍ജന്റീന- കൊളംബിയ സെമിഫൈനല്‍ പോരാട്ടം.

Story highlights: Argentina vs Ecuador Copa America 2021 quarterfinal highlights