‘കഥ പറയണ് കഥ പറയണ്…’; കിടിലന്‍ താളത്തില്‍ സാറാസിലെ ഗാനം

July 4, 2021
Kadha Parayanu Video Song from Sara's movie

കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ ബേബി മോളായി എത്തി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് അന്ന ബെന്‍. താരം നായികയായെത്തിയ ‘ഹെലെന്‍, കപ്പേള എന്നീ ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി. അന്ന ബെന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സാറാസ്. സണ്ണി വെയ്നാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ വിഡിയോ ഗാനം. കഥ പറയണ്…. എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഷാന്‍ റഹ്‌മാനാണ് ഈ ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. വിവിധ പ്രൊഡ്യൂസര്‍മാരുടെ അരികില്‍ കഥ പറയാനെത്തുന്ന അന്ന ബെന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഗാനരംഗത്ത് ദൃശ്യവല്‍കരിച്ചരിക്കുന്നത്.

Read more: പന്ത്രണ്ടാം വയസ്സില്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടം സ്വന്തമാക്കി അഭിമന്യു

ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അന്നബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ണം. മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ജിബു ജേക്കബ്, ശ്രിന്ദ, ധന്യ വര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. ശാന്ത മുരളിയും പി കെ മുരളീധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ ജൂലൈ 5-നാണ് ചിത്രത്തിന്റെ റിലീസ്.

Story highlights: Kadha Parayanu Video Song from Sara’s movie