‘മിസ്റ്റർ വുമണി’ലൂടെ തിരക്കഥാരംഗത്തേക്ക് ചുവടുവെച്ച് ഭഗത് മാനുവൽ

July 28, 2021

ജിനു ജെയിംസും മാത്‌സൺ ബേബിയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ വുമൺ’ എന്ന ഹാസ്യ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത് നടൻ ഭഗത് മാനുവൽ. കഴിഞ്ഞ പതിനൊന്ന് വർഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ ഭഗത് മാനുവൽ തിരക്കഥ രംഗത്തേക്ക് ആദ്യമായാണ് എത്തുന്നത്. ബിജു ആര്യനോടൊപ്പം ചേർന്നാണ് ഭഗത് മാനുവൽ തിരക്കഥ ഒരുക്കുന്നത്.

ഭഗത്തിന്റെ ആദ്യ ചിത്രമായ മലർവടി ആർട്സ് ക്ലബിലെ അഭിനേതാക്കളായ അജു വർഗീസ്, ഹരികൃഷ്ണൻ എന്നിവരും മിസ്റ്റർ വുമണിൽ വേഷമിടും. നന്ദൻ ഉണ്ണി, നോബി, ബിജു കുട്ടൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ജോണി ആന്റണി , ശ്രീലക്ഷ്മി, നസീർ സംക്രാന്തി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Read More: ‘തീ പിടിച്ച വെള്ളം’; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയ കണ്ടെത്തലിന് പിന്നിൽ

അതേസമയം, നിരവധി ചിത്രങ്ങളിൽ വേഷമിടുന്നുണ്ട് ഭഗത് മാനുവൽ. തമാശ എന്ന സിനിമയുടെ സംവിധായകൻ അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഭീമന്റെ വഴി എന്ന ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് ഭഗത് മാനുവൽ എത്തുന്നത്. വി എസ് ഇന്ദു സംവിധാനം ചെയ്യുന്ന വിജയ് സേതുപതി-നിത്യ മേനോൻ ചിത്രം 19 (1) (എ) യിലും മികച്ച വേഷം ഭഗത് കൈകാര്യം ചെയ്യുന്നുണ്ട്.

Story highlights- Bhagath Manuel to debut as scriptwriter