ജി ആർ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു; നായകനായി ബിജു മേനോൻ
ജി ആർ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു. അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയാണ് ബിജു മേനോൻ നായകനാക്കി ഒരുങ്ങുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീജിത്താണ് ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ശ്രീജിത്ത്. കൊവിഡ് സാഹചര്യങ്ങൾ മാറിയാലുടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
കേരളത്തിൽ തന്നെ പൂർണ്ണമായി ചിത്രീകരിക്കുന്ന സിനിമ നർമ്മത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. അമ്മിണി പിള്ള വെട്ടുകേസ് എന്ന പേര് സിനിമയിലെത്തുമ്പോൾ മാറുമെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.അമ്മിണി പിള്ള എന്ന ടൈറ്റിൽ കഥാപാത്രമായി ബിജു മേനോൻ അഭിനയിക്കുന്നു. മറ്റു താരങ്ങളെ ഉടൻ പ്രഖ്യാപിക്കും.
Read More: വിദ്യാസാഗറും- ഹരിഹരനും വീണ്ടുമൊന്നിക്കുന്നു; മറ്റൊരു ഹിറ്റ് ഗാനത്തിനായി
‘ആർക്കറിയാം’ എന്ന ചിത്രത്തിലാണ് ബിജു മേനോൻ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ബിജു മേനോനൊപ്പം പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരും വേഷമിട്ടു. മലയാളത്തിന്റെ പ്രിയതാരങ്ങളായ ബിജു മേനോനും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആർക്കറിയാം. സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Story highlights- Biju Menon to play the lead in film based on G R Indugopan short story