കല്യാണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; ‘ബ്രോ ഡാഡി’ ഇതിഹാസമായിരിക്കുമെന്ന് ദുൽഖറിന്റെ കമന്റ്

July 15, 2021

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി’. സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്. രസകരമായ ഒരു കുടുംബ ചിത്രമാണിത്. 

മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ഇപ്പോഴിതാ, ചിത്രീകരണത്തിന്റെ ഒന്നാം ദിവസത്തെ ലൊക്കേഷൻ ചിത്രം പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്. നടി കല്യാണി പ്രിയദർശനൊപ്പമുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് ആശംസയുമായി നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ, ദുൽഖർ സൽമാന്റെ കമന്റ് ശ്രദ്ധേയമാകുകയാണ്. ‘നിങ്ങൾക്കെല്ലാവർക്കും എല്ലാ ആശംസകളും! ഇത് ഇതിഹാസമായിരിക്കും..’- ദുൽഖറിന്റെ വാക്കുകൾ.

കേരളത്തിൽ കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ, സിനിമ ചിത്രീകണത്തിന് അനുമതിയില്ല. അതിനാലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയത്. ബ്രോ ഡാഡി ഉൾപ്പടെ ഏഴ് ചിത്രങ്ങളുടെ ഷൂട്ടിങാണ് അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയത്.

Read More: മഞ്ഞുവീണ പാറക്കെട്ടിൽ ഒളിഞ്ഞിരിക്കുന്ന പുള്ളിപ്പുലി; കണ്ണുകളെ കുഴപ്പിച്ച ചിത്രം

 അതേസമയം പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫർ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം എമ്പുരാൻ എന്ന പേരിൽ ലൂസിഫറിന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ എമ്പുരാന് മുൻപ് ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി.

Story highlights- bro daddy location photo