ഒരാള്‍ ജന്മം നല്കി, മറ്റെയാള്‍ പേരും; പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം
സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാകാറുണ്ട്. താരങ്ങള്‍ പങ്കുവയ്ക്കുന്ന സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ വീട്ടു വിശേഷങ്ങളും ശ്രദ്ധ ആകര്‍ഷിക്കുന്നു. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും കൈയടി നേടിയ ചലച്ചിത്രതാരം മഞ്ജിമ മോഹനും സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്. ശ്രദ്ധ നേടുന്നതും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ്.
മഞ്ജിമ മോഹന്റെ ബാല്യകാലത്തുള്ള ഒരു ചിത്രമാണിത്. കുട്ടിത്താരത്തിനൊപ്പം പിതാവും ഛായാഗ്രാഹകനുമായ വിപിന്‍ മോഹനേയും നടന് തിക്കുറിശ്ശിയേയും ഫോട്ടോയില്‍ കാണാം. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര് എന്നാണ് അച്ഛനേയും തിക്കുറിശ്ശിയേയും മഞ്ജിമ വിശേഷിപ്പിച്ചിരിക്കുന്നത്.
Read more: കേടായ മൊബൈല്‍ ഫോണുകള്‍ക്കൊണ്ട് നിര്‍മിച്ച ഒളിമ്പിക്സ് മെഡലുകള്‍: ഇത് ടോക്യോയിലെ കൗതുകം
ഇതില്‍ ഒരാളാണ് തനിക്ക് ജന്മം നല്‍കിയത്. മറ്റെയാള്‍ പേരും നല്കി എന്നും മഞ്ജിമ മോഹന്‍ ഫോട്ടോയ്ക്കൊപ്പം കുറിച്ചു. മലയാള സിനിമാ ലോകത്ത് നിരവധി കുട്ടിത്താരങ്ങള്‍ക്ക് പേര് നല്‍കിയിട്ടുള്ള നടനാണ് തിക്കുറിശ്ശി.
Story highlights: Childhood photo of Manjima Mohan






