മഞ്ഞുരുകൽ ഭീഷണിയിൽ അന്റാർട്ടിക്ക; ഭൂമിയെ സംരക്ഷിക്കാൻ മഞ്ഞ് പാളിയെ പുതപ്പിച്ച് വിദഗ്ധർ
മഞ്ഞുരുകൽ ഭീഷണിയിലാണ് അന്റാർട്ടിക്ക ഉൾപ്പെടെയുള്ള മഞ്ഞുമൂടിയ പ്രദേശങ്ങൾ… കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് ചൂട് കൂടി മഞ്ഞുമലകൾ ഉരുകാൻ കാരണമാകുന്നത്. ഇത് പ്രകൃതിക്ക് വലിയ രീതിയിലുള്ള ഭീഷണിയാണ് ഉയർത്തികൊണ്ടിരിക്കുന്നത്. ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന ഈ മഞ്ഞുരുകൽ തടയാനായി വിവിധ പരീക്ഷണങ്ങളാണ് കാലാവസ്ഥാ വിദഗ്ധർ അടക്കമുള്ളവർ നടത്തിക്കൊണ്ടിരിക്കുന്നത്.
മഞ്ഞുമലകളിലേക്ക് അമിതമായി ചൂട് കടന്നുവരുന്നത് തടയാനായി പുതിയൊരു മാർഗവുമായി എത്തിയിരിക്കുകയാണ് ഇറ്റലിയിലെ ഒരു കൂട്ടം കാലാവസ്ഥാ വിദഗ്ധർ. സൂര്യരശ്മികൾ പ്രതിഫലിക്കുന്ന തരത്തിലുള്ള തുണി ഉപയോഗിച്ച് ഈ പ്രദേശത്തെ മഞ്ഞുപാളിയെ പുതപ്പിക്കാൻ ഒരുങ്ങുകയാണ് വിദഗ്ധർ. ഇതോടെ വേനൽക്കാലത്തെ 70 ശതമാനം മഞ്ഞുരുക്കവും ഒഴിവാക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മഞ്ഞുമലയുടെ 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതമായ പ്രദേശം ഇത്തരത്തിൽ തുണി ഉപയോഗിച്ച് മൂടിയിടും. ഏകദേശം ഒരു മാസക്കാലം വേണ്ടിവരും ഇത്രയും പ്രദേശം തുണി ഉപയോഗിച്ച് കവർ ചെയ്യുന്നതിന്.
Read also: ഇത് കണ്ണാടിപോലെ സുതാര്യം; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് അപൂർവ നീരാളി, വിഡിയോ
ഏതാനും പതിറ്റാണ്ടുകളായി വലിയ തോതിലാണ് മഞ്ഞുമലകൾ ഉരുകികൊണ്ടിരിക്കുന്നത്. ഇത് പ്രകൃതിക്ക് വലിയ രീതിയിലുള്ള അപകടമാണ് വരുത്തിവച്ചുകൊണ്ടിരിക്കുന്നത്. ആഗോളതാപനം എത്രത്തോളം രൂക്ഷമാകുന്നു എന്നതിന്റെ തെളിവാണ് അതിശൈത്യ മേഖലയിലെ മഞ്ഞുരുക്കം എന്നാണ് ഗവേഷകരുടെ അഭിപ്രായം.
Story Highlights:Climate experts cover Glacier with strips of cloth