പത്രോസിന്റെ പടപ്പുകൾ ഒരുങ്ങുന്നത് നർമ്മത്തിന്റെ മേമ്പൊടിയിൽ

July 5, 2021

തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ. നർമ്മത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ എന്നിവരുൾപ്പെടെ നിരവധി പ്രതിഭാധനരായ അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പത്രോസിന്റെ പടപ്പുകൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വളരെ രസകരമായ വേഷത്തിലാണ് ഗ്രേസ് ആന്റണിയും ഷറഫുദ്ധീനും എത്തുന്നത്. മരിക്കാർ എന്റർടൈൻമെൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഉപ്പും മുളകും പരമ്പരയുടെ മുൻ സ്ക്രിപ്റ്റ് റൈറ്ററായ അഫ്സൽ അബ്ദുൽ ലത്തീഫാണ് സംവിധാനം ചെയ്യുന്നത്.

ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ജേക്‌സ് ബിജോയ്. വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. തണ്ണീർമത്തൻ ദിനങ്ങളിലും ഡിനോയ് പൗലോസ് തിരക്കഥയ്ക്കൊപ്പം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

Read More: ശിവകാമിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; മുഖ്യകഥാപാത്രമായി വാമിഖ

പ്രേക്ഷകർ നെഞ്ചോട് ചേർത്തുവച്ച ഒരു കഥാപാത്രമാണ് തണ്ണീർ മത്തൻ ദിനങ്ങളിലെ ഡിനോയ് പൗലോസിന്റെ ജോയ്സൺ. പ്രധാന കഥാപാത്രം ജൈയ്സന്റെ ചേട്ടനായി എത്തിയ താരം പഠനം കഴിഞ്ഞ് ജോലിയില്ലാതെ വീട്ടിൽ നിൽക്കുന്ന ഒരു സാധാരണ മലയാളിയെയാണ് വെള്ളിത്തിരയിൽ എത്തിച്ചത്.

Story highlights- comedy drama ‘Pathrosinte Padappukal’