റോഷൻ മാത്യുവിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന് തുടക്കമാകുന്നു; ശ്രദ്ധേയമായി ആലിയ ഭട്ടിനൊപ്പമുള്ള ചിത്രങ്ങൾ

July 6, 2021

ബോളിവുഡ് നടി ആലിയ ഭട്ട് ആദ്യമായി നിർമാണ രംഗത്തേക്ക് കടക്കുന്ന ചിത്രമാണ് ഡാർലിംഗ്സ്. ഈ സിനിമയിലൂടെ ബോളിവുഡിലേക്ക് ചേക്കേറുകയാണ് മലയാളത്തിന്റെ മുഖമായി മാറിയ റോഷൻ മാത്യു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ചിത്രമാണ് ഡാർലിംഗ്സ്. സിനിമയുടെ ചർച്ചകൾക്ക് തുടക്കമായി. ചർച്ചകളിൽ റോഷൻ മാത്യുവും സജീവമായി പങ്കെടുക്കുന്ന ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്.

ആലിയ, ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ജാസ്മീത് കെ റീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഡാർലിംഗ്‌സിന്റെ ആദ്യ ദിനം! ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ ചിത്രം, പക്ഷെ ഞാൻ എപ്പോഴും ഒരു അഭിനേതാവായിരിക്കും എന്നേക്കും (ഈ സാഹചര്യത്തിൽ വളരെ പരിഭ്രാന്തയായ അഭിനേതാവ്) അത് എന്താണെന്ന് എനിക്കറിയില്ല.. ഒരു പുതിയ സിനിമ ആരംഭിക്കുന്നതിന് ഒരു രാത്രി മുമ്പ് എനിക്ക് ഈ ആശങ്ക ഉണ്ടാകാറുണ്ട്’ – ആലിയ ഭട്ട് കുറിക്കുന്നു.

Read More: സുമനസ്സുകളുടെ കാരുണ്യം കാത്ത് ഇമ്രാനും: കൈകോര്‍ക്കാം

തെലുങ്ക് ചലച്ചിത്രമായ ആർആർആർ, അയൻ മുഖർജിയുടെ ബ്രഹ്മശാസ്ത്രം, കരൺ ജോഹറിന്റെ ചിത്രം എന്നിവയാണ് ആലിയ നായികയായി ഒരുങ്ങുന്നത്. നിമിഷ സജയനൊപ്പം പുതിയ ചിത്രത്തിൽ എത്താനുള്ള ഒരുക്കത്തിലാണ് റോഷൻ മാത്യുവും.

Story highlights- darlings movie discussions started