പാട്ടുകൊണ്ട് വിരുന്നൊരുക്കാൻ ‘ഹൃദയം’; ശ്രദ്ധേയമായി പോസ്റ്റർ

July 7, 2021

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ വേഷമിടുന്ന പുതിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ തട്ടത്തിൻ മറയത്തിന്റെ ഒൻപതാം വാർഷികത്തിൽ പങ്കുവെച്ചുതുടങ്ങിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ദർശന രാജേന്ദ്രന്റെ പോസ്റ്ററിലൂടെയാണ് തുടക്കമിട്ടിരിക്കുന്നത്. ഒരു ത്രികോണ പ്രണയകഥ പങ്കുവയ്ക്കുന്ന ചിത്രത്തിൽ ഗായികയായാണ് ദർശന എത്തുന്നത്.

ഇതിനുപുറമെ ചിത്രത്തിൽ ഒരു ഗാനം ദർശന ആലപിച്ചിട്ടുണ്ട്. പതിനാലു ഗാനങ്ങളുള്ള മനോഹരമായ ചിത്രമായിരിക്കും ഹൃദയം എന്നാണ് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നത്. ‘ഹൃദയം എന്ന സിനിമയിലെ നമ്മുടെ പ്രിയപ്പെട്ട അഭിനേതാക്കളുടെ സ്വതന്ത്ര പോസ്റ്ററുകൾ പ്രസിദ്ധീകരിച്ച് തുടങ്ങുകയാണ്. ഒരു വനിതാ താരത്തിൽ നിന്ന് ആരംഭിക്കുന്നു. അവർക്കാണ് ഞാൻ ആദ്യം തിരക്കഥ വിവരിച്ചത്. അവരാണ് ആദ്യം ലിസ്റ്റിൽ വന്നത്’- വിനീതിന്റെ വാക്കുകൾ.

Read More: അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

42 വർഷത്തിന് ശേഷം മെറിലാൻഡ്‌ സിനിമാസ് നിർമാണത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ്‌ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

Story highlights- darshana rajendran’s individual poster from hridayam movie