ആഴം 200 അടി; ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍ക്കുളം

July 14, 2021
​Deep Dive Dubai world's deepest pool

നീന്തല്‍ക്കുളം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നും ധാരണകളില്‍ നിന്നുമെല്ലാം ഏറെ വ്യത്യസ്തമാണ് ഡീപ് ഡൈവ് ദുബായി എന്ന നീന്തല്‍ക്കുഴം. കാരണം ഇതിന്റെ ആഴം അല്‍പം കൂടുതലാണ്. ഏകദേശം 200 അടി ആഴമുണ്ട് ഈ നീന്തല്‍ക്കുളത്തിന്. അതായത് 60 മീറ്റര്‍ ആഴം. കാഴിചയില്‍ തന്നെ കൗതുകമേറെയാണ് ഈ നീന്തല്‍ക്കുളത്തിന്.

യുഎഇയിലെ ഡീപ് ഡൈവ് ദുബായ് എന്ന ഈ നീന്തല്‍ക്കുളം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട്. ഡൈവിങ്ങിനായുള്ള ഏറ്റവും ആഴമേറിയ നീന്തല്‍ക്കുളം എന്ന പേരിലാണ് റെക്കോര്‍ഡ്. ഡൈവിങ് പരിശീലനത്തിനും വിനോദത്തിനും വേണ്ടിയാണ് ഈ പൂള്‍ ഒരുക്കിയിരിക്കുന്നത്.

Read more: രസകരമായ പാട്ടിന് വൈഗക്കുട്ടിക്കൊപ്പം ഗംഭീര ചുവടുകളുമായി ടോപ് സിംഗറിലെ വയലിന്‍ മാന്ത്രികനും

നീന്തല്‍ക്കുളത്തിന്റെ ഉള്‍ഭാഗത്തും നിരവധി കൗതുകകാഴ്ചകളുണ്ട്. പൂളിന്റെ അടിയില്‍ ചെസ് കളിക്കാനും ടേബിള്‍ ഫുട്‌ബോള്‍ കളിക്കാനുമൊക്കെ അവസരം ഒരുക്കിയിരിക്കുന്നു. മാത്രമല്ല ഗംഭീരമായ ലൈറ്റിങ്ങും ശബ്ദ സംവിധാനവും ഒക്കെ ഒസജ്ജമാക്കിയിട്ടുണ്ട്. എന്തായാലും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഈ പൂള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുക.

Story highlights: ​Deep Dive Dubai world’s deepest pool