രസകരമായ പാട്ടിന് വൈഗക്കുട്ടിക്കൊപ്പം ഗംഭീര ചുവടുകളുമായി ടോപ് സിംഗറിലെ വയലിന്‍ മാന്ത്രികനും

July 14, 2021
Dance performance of Vaiga and Francis in Flowers Top Singer

‘മച്ചാനെ വാ എന്‍ മച്ചാനെ വാ…
മറ്റാരും കാണാതച്ചാരം താ….’ ആരു കേട്ടാലും ചുവടുവെച്ച് പോകുന്ന പാട്ടാണിത്. ഗംഭീരപാട്ടിന് ടോപ് സിംഗര്‍ വേദിയില്‍ രസകരമായി ചുവടു വെച്ചിരിക്കുകയാണ് കുട്ടിപ്പാട്ടുകാരി വൈഗയും ഫ്രാന്‍സിസും ചേര്‍ന്ന്. ടോപ് സിംഗറിലെ വയലിന്‍ മാന്ത്രികനാണ് ഫ്രാന്‍സിസ്. വയലിന്‍ തന്ത്രികളില്‍ അദ്ദേഹം ഒരുക്കുന്ന മാസ്മരിക സംഗീതം പാട്ടുപ്രേമികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കുന്നു.

അതിഗംഭീരമായ ആലാപന മികവുകൊണ്ട് കൈയടി നേടുന്ന വൈഗക്കുട്ടിക്കൊപ്പം ചുവടുകളുമായി ഫ്രാന്‍സിസും ചേര്‍ന്നപ്പോള്‍ ടോപ് സിംഗര്‍ വേദിയില്‍ പിറന്നത് മനോഹരമായ ആസ്വാദന വിരുന്നാണ്. ഇരുവരുടേയും പ്രകടനം സൈബര്‍ ഇടങ്ങളില്‍ പോലും ഹിറ്റായിരിക്കുകയാണ്.

Read more: കളരിപ്പയറ്റ് ചുവടുകളും അസാമാന്യ മെയ്‌വഴക്കവുമായി അഭി; ഒപ്പം ചേകവനായി ഷിയാസ് കരീം- വിഡിയോ

മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലേതാണ് ഈ രസികന്‍ ഗാനം. ബിച്ചു തിരുമലയുടേതാണ് ഗാനത്തിലെ വരികള്‍. എസ് പി വെങ്കിടേഷ് സംഗീതം പകര്‍ന്നിരിക്കുന്നു. മാല്‍ഗുഡി ശുഭയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Dance performance of Vaiga and Francis in Flowers Top Singer