ഇതിലും മികച്ച പിറന്നാൾ ആശംസ സ്വപ്നങ്ങളിൽ മാത്രം; രസകരമായ വിഡിയോയുമായി ദീപിക പദുക്കോൺ
ബോളിവുഡിന്റെ സൂപ്പർനായികയാണ് ദീപിക പദുക്കോൺ. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് മുൻനിരയിലേക്കെത്തിയ ദീപിക, ബാഡ്‌മിന്റൺ കോർട്ടിൽ നിന്നുമാണ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. ഇന്ന് ബോളിവുഡിലെ മുൻനിര നായികയായി ശ്രദ്ധിക്കപ്പെട്ട ദീപിക സഹതാരമായ രൺവീർ സിംഗിനെയാണ് വിവാഹം കഴിച്ചത്. ബോളിവുഡിലെ ഏറ്റവും രസികരായ താരദമ്പതികൾ എന്നാണ് ദീപികയും രൺവീറും അറിയപ്പെടുന്നത്.
ഇപ്പോഴിതാ, രൺവീർ സിംഗിന് രസകരമായ പിറന്നാൾ ആശംസ അറിയിക്കുകയാണ് ദീപിക പദുക്കോൺ. ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധേയമായി മാറിയ ഒരു ഡയലോഗ് മാഷപ്പിന് ചുവടുവയ്ക്കുകയാണ് ഇരുവരും. എനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് പിറന്നാൾ ആശംസകൾ എന്നാണ് നടി വിഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
അതേസമയം, അതേസമയം, രൺവീറിന്റെ ജന്മദിനത്തിൽ കരൺ ജോഹർ തന്റെ അടുത്ത ചിത്രം ‘റോക്കിഓർ റാണി കി പ്രേം കഹാനി’ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിൽ ആരാധകരുമായി പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ രൺവീർ പങ്കുവെച്ചു , ‘എന്റെ പ്രത്യേക ദിനത്തിൽ പ്രത്യേക പ്രഖ്യാപനം! അവതരിപ്പിക്കുന്നു – റോക്കി ഓർ റാണി കി പ്രേം കഹാനി ഒപ്പം ആലിയ ഭട്ടും’. ധർമ്മേന്ദ്ര, ജയ ബച്ചൻ, ഷബാന അസ്മി തുടങ്ങിയ ഇതിഹാസ നടന്മാരും ചിത്രത്തിൽ അഭിനയിക്കുന്നു.
Read More: ഇന്നസെന്റിനെ പാട്ട് പഠിപ്പിച്ച് റിച്ചുകുട്ടനും ദേവനശ്രിയയും
അതോടൊപ്പം, രൺവീർ സിംഗും ദീപികയും ഒന്നിക്കുന്ന ചിത്രമാണ് 83. ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 83. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കബിൽ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി കപില്‍ ദേവാകാനായി റണ്‍വീര്‍ സിങ് നടത്തിയ ശ്രമങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
Story highlights- Deepika Padukone wishes ranveer singh on his birthday