ഗിന്നസിലും ഇടംനേടി മണലിൽതീർത്ത ഭീമൻ കോട്ട; മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന മണൽകൊട്ടാരംതേടി സഞ്ചാരികളും
ഗിന്നസ് റെക്കോർഡിലും ഇടംനേടി ഡെന്മാർക്കിലെ മണലിൽ തീർത്ത ഭീമൻകോട്ട. ഡെന്മാർക്കിലെ കടൽത്തീരത്ത് ഒരുക്കിയിരിക്കുന്ന ഈ മണൽകോട്ടയ്ക്ക് 21.16 മീറ്ററാണ് ഉയരം. ലോകത്തിലെ ഏറ്റവും വലിയ മണൽകോട്ടയായിരുന്ന ജർമ്മനിയിൽ നിർമിച്ച മണൽകോട്ടയെ പിന്നിലാക്കികൊണ്ടാണ് ഡെന്മാർക്കിൽ ഈ പുതിയ നിർമിതി ഒരുക്കിയിരിക്കുന്നത്. ഏകദേശം 5000 ടൺ മണൽ ഉപയോഗിച്ചുകൊണ്ടാണ് ഈ കോട്ട നിർമിച്ചിരിക്കുന്നത്. അതേസമയം ഡച്ച് കലാകാരനായ വിൽഫ്രഡ് സ്റ്റൈഗറാണ് ഈ മണൽകോട്ടയുടെ നിർമാണത്തിന് പിന്നിൽ.
കടൽത്തീര ഗ്രാമമായ ബ്ലോക്കൂസിലാണ് പിരമിഡിന്റെ മാതൃകയിലുള്ള ഈ കോട്ട നിർമിച്ചിരിക്കുന്നത്. അടുത്ത ഫെബ്രുവരി, മാർച്ച് മാസം വരെ നശിക്കാതെ ഈ കോട്ട നിലനിൽക്കും എന്നാണ് ഇതിന്റെ നിർമാതാക്കൾ അഭിപ്രായപ്പെടുന്നത്. മണലിനൊപ്പം കളിമണ്ണും പശയും ചേർത്താണ് ഈ കോട്ട നിർമിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഈ കോട്ട കേടുകൂടാതെ മാസങ്ങളോളം നിലനിൽക്കുന്നത്.
Read also:കാലുകൾകൊണ്ട് വരച്ച് കയറിയത് ലോക റെക്കോർഡിലേക്ക്; ആത്മവിശ്വാസത്തിന്റെ പ്രതീകമായി ദാമിനി
അതേസമയം കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെ മേൽ ആധിപത്യം സ്ഥാപിച്ചതിന്റെ പ്രതീകമായാണ് ഈ നിർമിതി എന്നാണ് കലാകാരൻ അഭിപ്രായപ്പെടുന്നത്. അതേസമയം ഈ അത്ഭുത മണൽകോട്ട കാണുന്നതിനായി നിരവധി സഞ്ചാരികളാണ് ഡെന്മാർക്കിലേക്ക് ഇപ്പോൾ എത്തുന്നത്. കാഴ്ചക്കാർക്ക് മുഴുവൻ കൗതുകമാകുകയാണ് മണൽത്തരികളിൽ ഒരുങ്ങിയ ഈ മനോഹര നിർമിതി.
Read also:മുനിസിപ്പാലിറ്റിയിലെ തൂപ്പ് ജോലിയിൽ നിന്നും ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്; മാതൃകയായി ആശയുടെ വളർച്ച
Story Highlights: Denmark builds world’s tallest Sandcastle, enters Guinness World Records