ഹോളിവുഡ് ചിത്രം പൂർത്തിയാക്കി ധനുഷ്; ഇനി കാർത്തിക് നരേൻ ചിത്രം
ലോക്ക്ഡൗണിന് ശേഷം ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ് സിനിമാലോകം. ഒട്ടേറെ സിനിമകളാണ് ഇപ്പോൾ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. തന്റെ നാൽപത്തിമൂന്നാം ചിത്രത്തിന്റെ ഷൂട്ടിംഗ് നടൻ ധനുഷും ആരംഭിച്ചു. ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഹോളിവുഡ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി അമേരിക്കയിൽ നിന്നും നേരിട്ട് സിനിമയുടെ സെറ്റിലേക്ക് എത്തുകയായിരുന്നു ധനുഷ്.
ചിത്രത്തിന്റെ 90% ഷൂട്ടിംഗും നേരത്തെതന്നെ പൂർത്തിയായതാണ്. ബാക്കി ഭാഗം പൂർത്തിയാക്കി ഉടൻ തന്നെ അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങും. ചിത്രത്തിൽ നായികയായി വേഷമിടുന്നത് മാളവിക മോഹനനാണ്. ധനുഷ് മാധ്യമപ്രവർത്തകന്റെ വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് എന്നാണ് സൂചന. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും കാർത്തിക് നരേനാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശ് കുമാർ ആണ്.
Read More: റിലീസിന് മുൻപ് സെന്തിൽ കൃഷ്ണ നായകനായ ‘ഉടുമ്പ്’ ബോളിവുഡിലേക്ക്
ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ജനശ്രദ്ധ നേടിയ സംവിധായകനാണ് കാര്‍ത്തിക് നരേൻ. കാർത്തിക് നരേൻ ചിത്രമായ ‘നരകാസൂരൻ’ എന്ന സിനിമയാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. അരവിന്ദ് സ്വാമിയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഉടൻ എത്തും. ഇന്ദ്രജിത് സുകുമാരനും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Story highlights- Dhanush started 43rd movie shooting