‘സുലൈമാന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചു’; മാലിക്കിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഫഹദ് ഫാസില്‍
ഒരു നോട്ടം കൊണ്ടുപോലും സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. താരം പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളില്‍ ഫഹദ് ഫാസില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ചിത്രത്തിലെ സുലൈമാന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ചിരുന്നു എന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. പ്രായംകൂടിയ ചെറിയ ശരീരമുള്ള ആളാണ് ചിത്രിത്തിലെ ഫഹദ് ഫാസില്‍ കഥാപാത്രം. തിയേറ്റര്‍ അനുഭവം ആഗ്രഹിച്ച ചിത്രം തന്നെയാണ് മാലിക്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മികച്ച ക്വാളറ്റിയില് ഒടിടി റിലീസ് ആകുന്നതില്‍ സന്തോഷമുണ്ടെന്നും ഫഹദ് ഫാസില്‍ കൂട്ടിച്ചേര്‍ത്തു.
Read more: തിരക്കേറിയ നഗരത്തിൽ മാസ്ക് ധരിക്കാത്ത ആളുകളെ ശകാരിച്ച് കൊച്ചുമിടുക്കൻ- വിഡിയോ
ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15 മുതലാണ് മാലിക് പ്രേക്ഷകരിലേക്കെത്തുന്നത്. മഹേഷ് നാരായണന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന് ആണ്. നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
Story highlight: Fahadh Faasil about Malik movie