അച്ഛന്റെ ഘാതകരെ തേടി ഡെയ്‌സിയുടെ സാഹസം നിറഞ്ഞ അന്വേഷണ യാത്ര; പ്രിയങ്കരി പുതിയ കഥാസന്ദര്‍ഭങ്ങളിലേക്ക്

July 14, 2021
Flowers TV Priyankari serial promo

കുറഞ്ഞ കാലയളവുകൊണ്ട് ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ പരമ്പരയാണ് പ്രിയങ്കരി. ഓരോ ദിവസവും പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളാണ് പ്രിയങ്കരിയില്‍ അരങ്ങേറുന്നത്. ഡെയ്‌സിയാണ് പ്രിയങ്കരിയിലെ കേന്ദ്ര കഥാപാത്രം. ചലച്ചിത്രതാരം ഷഫ്‌നയാണ് ഡെയ്‌സിയായി എത്തുന്നത്. താരത്തിന്റെ അഭിനയ മികവും പ്രശംസനീയമാണ്.

ഫ്‌ളവേഴ്‌സ് ടിവിയില്‍ എല്ലാ ദിവസവും രാത്രി 7.30 നാണ് പ്രിയങ്കരിയുടെ സംപ്രേക്ഷണം. ഡെയ്‌സി എന്ന കഥാപാത്രത്തിനൊപ്പം റോയ്, സോളമന്‍ തുടങ്ങിയ കഥാപാത്രങ്ങളും പ്രിയങ്കരിയിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മികച്ച ഒരു ചലച്ചിത്രാനുഭവമാണ് പ്രിയങ്കരി സമ്മാനിക്കുന്നതും.

Read more: കളരിപ്പയറ്റ് ചുവടുകളും അസാമാന്യ മെയ്‌വഴക്കവുമായി അഭി; ഒപ്പം ചേകവനായി ഷിയാസ് കരീം- വിഡിയോ

ത്രികോണ പ്രണയമാണ് പ്രിയങ്കരിയുടെ കഥാപശ്ചാത്തലം. നമുക്ക് ചിരപരിചിതമായ ചില യഥാര്‍ത്ഥ ജീവിത സാക്ഷ്യങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ പരമ്പര. അപ്രതീക്ഷിതമായ ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന പ്രിയങ്കരിയില്‍ സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളാണ് അരങ്ങേറുന്നത്.

Story highlights: Flowers TV Priyankari serial promo