ലെഫ്റ്റനന്റ് റാം ആയി ദുല്‍ഖര്‍ സല്‍മാന്‍; ശ്രദ്ധ നേടി മേക്കിങ് വിഡിയോ
ദുല്‍ഖര്‍ സല്‍മാന് വേറിട്ട പിറന്നാള്‍ ആശംസയുമായി തെലുങ്ക് ചലച്ചിത്ര ലോകം. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ മേക്കിങ് വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ സെവന്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.
ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ വിവിധ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ ആണ് ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.
Read more: പേര് ചപ്പാത്തി; 30 രാജ്യങ്ങള്‍ സന്ദര്‍ശിച്ച നായ- അന്ന് കൊച്ചിക്കാരി, ഇന്ന് യുക്രൈനില്‍
കാശ്മീരില്‍വെച്ചാണ് കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ലെഫ്റ്റനന്റ് റാം എന്നാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ മേക്കോവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു. ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥയ്ക്ക് എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. 1960- കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.
Story highlights: Glimpse of Lieutenant Ram Dulquer Salmaan birthday special video