63-ാം വയസ്സില്‍ സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടിയ മുത്തശ്ശി

July 29, 2021
Grandmother who won the beauty pageant at the age of 63

പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ എന്ന് പലരും പറയാറുണ്ട് ചിലരെ കണ്ടാല്‍. ശരിയാണ്, പലരും പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് നമ്മെ അതിശയിപ്പിക്കാറുണ്ട്. സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടിയ ഒരു മുത്തശ്ശിയാണ് ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 63-ാം വയസ്സില്‍ സുന്ദരിപ്പട്ടം ചൂടിയ ഈ മുത്തശ്ശി പലര്‍ക്കും പ്രചോദനമാകുന്നു. സ്വപ്‌നങ്ങള്‍ക്ക് പ്രായം ഒരു തടസ്സമല്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

മിസ് ടെക്‌സാസ് സീനിയര്‍ അമേരിക്ക എന്ന സൗന്ദര്യ മത്സരത്തിലാണ് ഈ മുത്തശ്ശി കിരീടം ചൂടിയത്. കിംബര്‍ലെ ഖേഡി എന്നാണ് പേര്. ഏഴ് കുട്ടികളുടെ മുത്തശ്ശിയാണ് ഇവര്‍. പിയാനോ പഠിപ്പിക്കുന്ന അധ്യാപികയുമാണ്. പക്ഷെ ഇതിനെല്ലാം അപ്പുറം ആ മുഖത്തെ ചിരിയും കണ്ണുകളിലെ ആത്മവിശ്വാസവുമാണ് ലോകത്തെ പോലും അതിശയിപ്പിക്കുന്നത്.

Read more: പേര് ചപ്പാത്തി; 30 രാജ്യങ്ങള്‍ സന്ദര്‍ശിച്ച നായ- അന്ന് കൊച്ചിക്കാരി, ഇന്ന് യുക്രൈനില്‍

അറുപത് മുതല്‍ എഴുപത്തിയഞ്ച് വയസ്സു വരെ പ്രായമുള്ളവര്‍ക്കുള്ള സൗന്ദര്യമത്സരമാണ് മിസ് ടെക്‌സാസ് സീനിയര്‍ അമേരിക്ക. വാര്‍ധക്യവും സന്തോഷഭരിതമാക്കാന്‍ ഓരോ സ്ത്രീകളേയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സൗന്ദര്യ മത്സരത്തിന്റെ ലക്ഷ്യം. കിംബര്‍ലെ ഖേഡിയെ പോലെയുള്ള നിരവധി മുത്തശ്ശിമാര്‍ ഈ മത്സരത്തില്‍ പങ്കെടുക്കാനെത്താറുണ്ട്.

Story highlights: Grandmother who won the beauty pageant at the age of 63