കേരളത്തിൽ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
July 19, 2021
കേരളത്തിൽ നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പ്രകാരം നാളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also:വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞ താരങ്ങളുടെ പട്ടികയിൽ സിദ്ധാർഥും; വ്യാജവാർത്തക്കെതിരെ പ്രതികരിച്ച് താരം
Story Highlights: Heavy Rainfall in Kerala