രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,949 പേര്‍ക്ക്
കൊവിഡ് 19 എന്ന മഹാമാരി രാജ്യത്തെ അലട്ടി തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. മാത്രമല്ല കൊവിഡിന്റെ മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ എത്തിയേക്കുമെന്ന് ഐസിഎംആറും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ നാം പോരാട്ടം തുടരേണ്ടിയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31,026,829 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. 542 കൊവിഡ് മരണങ്ങളും ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4,12,531 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്.
Read more: കാക്കിക്കുള്ളിലെ കലാകാരന്മാര്‍ അണിനിരന്നു; കൊവിഡ്ക്കാലത്ത് കവചമായി പാട്ട്
കഴിഞ്ഞ ഒരു ദിവസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 40,026 പേര്‍ കൊവിഡില്‍ നിന്നും മുക്തി നേടി. 30,183,876 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 430,422 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
Story highlights: India reports 38,949 cases, 542 deaths in last 24 hours