ഓസ്ട്രേലിയയിലെ പാചകമത്സരത്തില്‍ വിജയിയായ ഇന്ത്യന്‍ വംശജന്
ലോകമെമ്പാടുമുള്ള പാചക പ്രേമികളുടെ ഇഷ്ടപരിപാടിയാണ് മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയ. വ്യത്യസ്ത വിഭവങ്ങള്‍ തയാറാക്കി മാസ്റ്റര്‍ ഷെഫ് പട്ടം നേടുന്നവരുടെ എണ്ണവും ചെറുതല്ല. ഇന്ത്യന്‍ വംശജനായ ജസ്റ്റിന് നാരായണും ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയയുടെ പതിമൂന്നാം സീസണിലെ വിജയി ആണ് അദ്ദേഹം.
ഒരു പക്ഷെ സമൂഹമാധ്യമങ്ങളില്‍ സജീവമായ ഭക്ഷണപ്രേമികള്‍ക്ക് ഏറെ സുപരിചിതനാണ് ഷെഫായ ജസ്റ്റിന് നാരായണ്‍. ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹത്തെ പിന്തുടരുന്നവരും നിരവധിയാണ്. അന്പതിനായാരിത്തിലധികം ഫോളോവേഴ്സുണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഇദ്ദേഹത്തിന്.
Read more: രസകരമായ പാട്ടിന് വൈഗക്കുട്ടിക്കൊപ്പം ഗംഭീര ചുവടുകളുമായി ടോപ് സിംഗറിലെ വയലിന് മാന്ത്രികനും
മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയയില്‍ വിജയകിരീടം നേടിയ സന്തോഷവും ജസ്റ്റിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ‘വിശ്വസിക്കുന്നവരെ കണ്ടെത്തൂ. നന്നായി പരിശ്രമിക്കൂ. അത് നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും’ എന്ന് കുറിച്ചുകൊണ്ടാണ് വിജയചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.
ഇന്ത്യന്‍ വംശജനായ ജസ്റ്റിന് വെസ്റ്റേണ്‍ ഓസ്ട്രേലിയ സ്വദേശിയാണ്. പലപ്പോഴും ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കി അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കൈയടി നേടിയിട്ടുണ്ട്. 27 കാരനായ ജസ്റ്റിന് ചിക്കന്‍ കറി, പിക്കിള്‍ സാലഡ്, ചിക്കന്‍ ടാക്കോസ്, ചാര്‍ക്കോള്‍ ചിക്കന്‍, ഫ്ളാറ്റ് ബ്രഡ് എന്നീ വിഭവങ്ങളാണ് മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയ പാചകമത്സരത്തില്‍ തയാറാക്കിയത്. 1.86 കോടിയാണ് അദ്ദേഹത്തിന് ലഭിച്ച സമ്മാനത്തുക.
Story highlights: Indian-Origin Justin Narayan wins ‘MasterChef Australia’