‘ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞാതാവ്’- വൈറൽ പാട്ടിന്റെ ഉടമയെ പരിചയപ്പെടുത്തി ജൂഡ് ആന്റണി
സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുകയാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ്. ചർച്ചചെയ്യപ്പെടേണ്ട വേറിട്ടൊരു ആശയം മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രത്തിൽ നായികയായി എത്തുന്നത് അന്ന ബെൻ ആണ്. ചിത്രത്തിലെ രസകരമായ ഒട്ടേറെ രംഗങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതിലൊന്നാണ് സണ്ണി വെയ്‌നും ബാലതാരം വൃദ്ധി വിശാലും ചേർന്നുള്ള കുഞ്ഞിപ്പുഴു രംഗം. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ആ രംഗത്തിന് പിന്നിലെ രസകരമായ വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്‍റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്‍റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലൊക്കേഷൻ സുന്ദരമായി തോന്നിയത്. സാറാസിന്റെ മഹാനായ ആർട് ഡയറക്ടർ. സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞാതാവ്. ലൊക്കേഷൻ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു.
read More: മാലിക്കിൽ തിളങ്ങി കുഞ്ഞുണ്ണിയും; ഒന്നിച്ച് സന്തോഷം പങ്കുവെച്ച് ചക്കപ്പഴം കുടുംബം
സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ജിബു ജേക്കബ്, ശ്രിന്ദ, ധന്യ വര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. അതേസമയം കൊവിഡ്ക്കാലത്ത് ഏറെ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എല്ലാത്തരത്തിലുമുള്ള കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. അതേസമയം, ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ എന്ന ചിത്രത്തിലാണ് അന്ന ബെൻ അടുത്തതായി വേഷമിടുന്നത്. ചിത്രത്തിൽ ടൊവിനോ തോമസാണ് നായകൻ.
Story highlights- jude antony joseph facebook post