റിലീസ് ചെയ്ത് മുപ്പതുവർഷങ്ങൾക്ക് ശേഷം ‘മൈക്കിൾ മദന കാമ രാജനി’ലെ രഹസ്യങ്ങൾ പങ്കുവെച്ച് കമൽ ഹാസൻ

July 5, 2021

ഒട്ടേറെ കഥാപാത്രങ്ങളിലൂടെ അവിസ്മരണീയമായ നിമിഷങ്ങൾ ലോക സിനിമാപ്രേമികൾക്ക് സമ്മാനിച്ച നടനാണ് ഉലകനായകൻ എന്നറിയപ്പെടുന്ന കമൽഹാസൻ. അദ്ദേഹത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് മൈക്കിൾ മദന കാമ രാജൻ. ടെക്‌നോളജി ഇത്രത്തോളം വിപുലമായ സാഹചര്യത്തിലും അത്ഭുതമാണ് ആ സിനിമ. നാലു കഥാപാത്രങ്ങളെയാണ് കമലഹാസൻ ചിത്രത്തിൽ അവതരിപ്പിച്ചത്. 1990ൽ പുറത്തിറങ്ങിയ ചിത്രം മുപ്പതുവർഷം പിന്നിട്ടവേളയിൽ ചില രഹസ്യങ്ങൾ പങ്കുവയ്ക്കുകയാണ് കമൽഹാസൻ.

അടുത്തിടെ മൈക്കിൾ മദന കാമ രാജൻ എന്ന സിനിമയെക്കുറിച്ച് രസകരമായ കാര്യങ്ങൾ പങ്കുവയ്ക്കാമോ എന്ന് മലയാള സംവിധായകൻ അൽഫോൺസ് പുത്രൻ കമന്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, ആ രഹസ്യങ്ങളാണ് കമൽഹാസൻ പങ്കുവയ്ക്കുന്നത്. സിംഗീതം ശ്രീനിവാസ റാവു ആണ് ചിത്രം സംവിധാനം ചെയ്തത്. കമൽഹാസൻ രചന നിർവഹിച്ച ചിത്രത്തിന് ക്രേസി മോഹൻ സംഭാഷണം എഴുതി.

Read More: മലയാളികള്‍ക്ക് ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തില്‍ തങ്കച്ചന്റെ മിഠായിപാട്ട്

‘മിസ്റ്റർ അൽ‌ഫോൺ‌സിൻറെയും മറ്റ് നിരവധി പുത്രൻ‌മാരുടെയും അഭ്യർ‌ത്ഥനയ്‌ക്ക് ഇവിടെ മറുപടി നൽകുന്നു. ഞാൻ‌ മാസ്റ്റർ‌ ക്ലാസ് എന്ന് പറഞ്ഞപ്പോൾ‌ എന്നെക്കുറിച്ച് മാസ്റ്ററായി സംസാരിക്കുകുകയല്ല. ഞാൻ പഠിപ്പിക്കാത്തതിന്റെ കാരണം, പഠിപ്പിക്കുന്നതിന് ഒരു വലിയ ത്യാഗം ആവശ്യമാണ്, അത് ഒരു അമ്മയ്ക്ക് തുല്യമാണ്. ഞാൻ ഒരു വിദ്യാർത്ഥിയാണ്, വറ്റാത്ത വിദ്യാർത്ഥിയാണ്, അതിനർത്ഥം ഞാൻ ഒരു അധ്യാപകനേക്കാൾ സ്വാർത്ഥനാണ്, ക്ലാസ്സിനൊപ്പം പഠിക്കാൻ ഞാൻ സന്നദ്ധനാണ്, എന്നാൽ ഒരു ക്ലാസിനെ അഭിസംബോധന ചെയ്യാൻ എനിക്ക് ഉറപ്പില്ല . ശ്രീ. അനന്തു, ശ്രീ സിംഗീതം, ശ്രീ. കെ. ബാലചന്ദർ എന്നിവരിൽ നിന്ന് ഞാൻ വളരെയധികം പഠിച്ചതിന്റെ കാരണം ഇതാണ്’. ഒട്ടനവധി ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ചിത്രത്തിന്റെ മേക്കിംഗ് കമൽഹാസൻ വിശദീകരിക്കുന്നു.

Story highlights- Kamal Haasan reveals Michael Madana Kama Rajan secrets