ശിവാജി ഗണേശൻ വിടപറഞ്ഞിട്ട് രണ്ടു പതിറ്റാണ്ട്-നടികർ തിലകത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് കമൽ ഹാസൻ

July 21, 2021

ഇന്ത്യൻ സിനിമയിൽ തന്നെ ചലനം സൃഷ്‌ടിച്ച താരമായിരുന്നു ശിവാജി ഗണേശൻ. 2001 ജൂലൈ 21നാണ് എഴുപത്തിനാലാം വയസ്സിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ശിവാജി ഗണേശൻ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ ചരമ വാർഷിക സിനത്തിൽ അനുസ്മരണക്കുറിപ്പ് പങ്കുവയ്ക്കുകയാണ് നടൻ കമൽഹാസൻ.

ശിവാജി ഗണേശനൊപ്പമുള്ള ചെറുപ്പകാലത്തെയും മുതിർന്ന ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കമൽ ഹാസൻ ഓർമ്മകൾ പങ്കിടുന്നത്. ‘ഇന്ന് വെള്ളിത്തിരയിലെ അഭിനയത്തിന് ഒരു നാഴികക്കല്ല് പിന്നിട്ട കലാകാരൻ ശിവാജി ഗണേശന്റെ സ്മാരക ദിനമാണ്. നടികർ തിലകത്തിന്റെ ഓർമ്മകൾ നീണ്ടുനിൽക്കും തമിഴരുടെ ഹൃദയത്തിൽ..’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്.

Read More: ഇവൾ ആനി: റോയ്‌യുടെ ജീവിതത്തിലേക്ക് എത്തുന്ന പുതിയ അതിഥി, ആകാംഷനിറച്ച് പ്രിയങ്കരി

280ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും അതിശയകരമായ അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്ത ഇതിഹാസ നടൻ ശിവാജി ഗണേശന്റെ ഇരുപതാം ചരമവാർഷികദിനമായിരുന്നു ഇന്ന്. സിനിമയിൽ വന്ന സമയത്ത് കമൽ ഹാസൻ ശിവാജിയെയും സംവിധായകൻ കെ ബാലചന്ദറിനെയും തന്റെ ഗുരുക്കന്മാരായി കണക്കാക്കിയിരുന്നു. കമൽ ഹാസനും ശിവാജി ഗണേശനും ‘തേവർ മകൻ’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇത് തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.

Story highlights- kamal hassan about sivaji ganeshan