‘ബ്രോ ഡാഡി’യിൽ കനിഹയും; ലൊക്കേഷൻ ചിത്രവുമായി നടി

July 27, 2021

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി. മോഹൻലാൽ, പൃഥ്വിരാജ്, മീന സാഗർ, കനിഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഹൈദരാബാദിൽ നടക്കുന്ന ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നതായി പോകുകയാണെന്ന് നടി മീന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് കനിഹ.

അതേസമയം, കനിഹ നേരത്തെ ‘സ്പിരിറ്റ്’, ‘ക്രിസ്ത്യൻ ബ്രദേഴ്‌സ്’, ‘ഡ്രാമ’ തുടങ്ങിയ സിനിമകളിൽ മോഹൻലാലിനൊപ്പം വേഷമിട്ടിട്ടുണ്ട്. ‘ബ്രോ ഡാഡി’ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. രസകരമായ ഒരു കുടുംബ ചിത്രമായിരിക്കും ഇത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്.  ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. അതേസമയം, കേരളത്തിൽ കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ, സിനിമ ചിത്രീകണത്തിന് അനുമതിയില്ല. അതിനാലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയത്. ബ്രോ ഡാഡി ഉൾപ്പടെ ഏഴ് ചിത്രങ്ങളുടെ ഷൂട്ടിങാണ് അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയത്.

Read More: ‘പത്മ’യിൽ ശ്രുതി രജനികാന്തും; ശ്രദ്ധനേടി ടീസർ

 അതേസമയം പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫർ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം എമ്പുരാൻ എന്ന പേരിൽ ലൂസിഫറിന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ എമ്പുരാന് മുൻപ് ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി.

Story highlights- Kaniha joins the cast of ‘Bro Daddy’