ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി നവരസയിലെ ആഘോഷപ്പാട്ട്: വിഡിയോ

July 16, 2021
Kannunjal song from Payasam Navarasa

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആന്തോളജി ചിത്രമാണ് നവരസ. നെറ്റ്ഫ്‌ളിക്‌സില്‍ ഓഗസ്റ്റ് ഒന്‍പതിനാണ് ചിത്രത്തിന്റെ റിലീസ്. നവരസയില്‍ ഒന്‍പത് ചെറു ചിത്രങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചിത്രത്തിലെ മനോഹരമായ ഒരു ആഘോഷപ്പാട്ട് ശ്രദ്ധ നേടുന്നു.

പായസം എന്ന ചിത്രത്തിലെ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അതിഥി ബാലന്‍, ഡല്‍ഹി ഗണേഷ് രോഹിണി എന്നിവരാണ് പായസത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. വസന്ത് എസ് സായി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീത സംവിധായകന്‍. ഉമ ദേവിയുടേതാണ് വരികള്‍. സുധ രഗുനാഥന്‍ ആണ് ആലാപനം.

Read more: മീനൂട്ടിയുടെ ചോദ്യത്തിന് ദീപക് ദേവിന്റെ മാസ്സ് ഉത്തരം; ചിരി നിറച്ച് പാട്ട് വേദി

മണിരത്‌നവും ജയേന്ദ്ര പഞ്ചപാകേശനും ചേര്‍ന്നാണ് നവരസ എന്ന ആന്തോളജി ചിത്രത്തിന്റെ നിര്‍മാണം. തുനിന്ത പിന്‍ (കറേജ്), രൗദിരം, എതിരി, സമ്മര്‍ ഓഫ് 92, പീസ്, ഗിത്താര്‍ കമ്പി മേലെ നിന്‍ട്ര്, ഇന്മെ, പ്രൊജക്ട് അഗ്നി എന്നിവയാണ് നവരസയില്‍ ഉള്‍പ്പെടുന്ന മറ്റ് ചിത്രങ്ങള്‍.

ഒന്‍പത് ഇമോഷന്‍സ് ആണ് നവരസയുടെ പ്രമേയം. കോപം, അനുകമ്പ, ഭയം, വെറുപ്പ്, ധൈര്യം, സ്നേഹം, ചിരി, ആശ്ചര്യം, സമാധാനം എന്നീ ഒന്‍പത് ഇമോഷന്‍സിന് പ്രാധന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വസന്തിന് പുറമെ പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, ബിജോയ് നമ്പ്യാര്‍, അരവിന്ദ് സ്വാമി, രതീന്ദ്രന്‍ പ്രസാദ്, സര്‍ജുന്‍ കെ എം എന്നിവര്‍ സംവിധാനം നിര്‍വഹിച്ച ചിത്രങ്ങളും നവരസയില്‍ ഉള്‍പ്പെടുന്നു.

Story highlights: Kannunjal song from Payasam Navarasa