കാക്കിക്കുള്ളിലെ കലാകാരന്മാര്‍ അണിനിരന്നു; കൊവിഡ്ക്കാലത്ത് കവചമായി പാട്ട്

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ നമ്മുടെ പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ നാം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടിയിരിക്കുന്നു.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് കേരളാ പൊലീസ്. പൊലീസുകാരുടെ സേവനങ്ങള്‍ക്കൊപ്പം തന്നെ ശ്രദ്ധ നേടുകയാണ് കവചമായി എന്ന സംഗീതാവിഷ്‌കാരവും. കേരളാ പൊലീസിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ചേര്‍ന്നാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
Read more: സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങള്‍ കീഴടക്കിയ ചോക്ലേറ്റ് പരുന്ത്: വിഡിയോ
മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് 1994 ബാച്ചിലെ 54 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ അണിനിരന്നിരന്നു ഈ ഗാനത്തിന് വേണ്ടി. ഇടുക്കി ജില്ലയിലെ അടിമാലി എസ്‌ഐ സന്തോഷ് സി ആര്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴിതിയിരിക്കുന്നതും സംഗീതം നിര്‍വഹിച്ചിരിക്കുന്നതും. പത്തോളം എസ്‌ഐമാര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിലെ എസ്‌ഐമാരാണ് ഗാനരംഗത്ത് അഭിനിയിച്ചിരിക്കുന്നതും.
Story highlights: Kavachamayi Kerala police music video