സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങള്‍ കീഴടക്കിയ ചോക്ലേറ്റ് പരുന്ത്: വിഡിയോ

July 15, 2021
Chocolate Bald Eagle Viral Video

പാചകവും ഒരു കലയാണ്. അതുകൊണ്ട് ഫുഡ് ആര്‍ട്ടുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് സൈബര്‍ ഇടങ്ങളില്‍. ഫുഡ് ആര്‍ട്ടിലൂടെ സോഷ്യല്‍ മീഡിയയിലെ രുചിയിടങ്ങള്‍ കീഴടക്കിയ ആളാണ് അമൗറി ഗ്വിഷോണ്‍. ജനീവ സ്വദേശിയായ ഇദ്ദേഹത്തിന്റെ ഫുട് ആര്‍ട്ടുകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.

ശ്രദ്ധ നേടുന്നതും അമൗറി ഗ്വിഷോണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ഫുട് ആര്‍ട് വീഡിയോയാണ്. ചോക്ലേറ്റ് കൊണ്ട് തയാറാക്കിയ ഒരു പരുന്തിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. മരത്തിലിരിക്കുന്ന പരുന്തിനെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം ചോക്ലേറ്റുകൊണ്ട്. ചുണ്ടും കണ്ണുകളും ചിറകും എല്ലാം ചോക്ലേറ്റ്.

Read more: കേന്ദ്ര കഥാപാത്രങ്ങളായി വിജയ് സേതുപതിയും രേവതിയും; ആസ്വാദകമനം തൊട്ട് ചിന്മയി ആലപിച്ച ഗാനം

1700 ചോക്ലേറ്റ് തൂവലുകള്‍ ഉപയോഗിച്ചിട്ടുണ്ട് പരുന്തിനെ ഒരുക്കാന്‍. നിരവധിപ്പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മനോഹരമായ ഈ വിഡിയോ പങ്കുവയ്ക്കുന്നവരും ഏറെയാണ്. എന്തായാലും കാഴ്ചക്കാരെ അതിശയിപ്പിക്കുകയാണ് ഈ ചോക്ലേറ്റ് പരുന്ത്.

Story highlights: Chocolate Bald Eagle Viral Video