കേന്ദ്ര കഥാപാത്രങ്ങളായി വിജയ് സേതുപതിയും രേവതിയും; ആസ്വാദകമനം തൊട്ട് ചിന്മയി ആലപിച്ച ഗാനം

July 15, 2021
Chinmayi song from Edhiri Navarasa

ആര്‍ദ്രമായ ആലാപനംകൊണ്ട് ശ്രദ്ധ നേടിയ ചലച്ചിത്ര പിന്നണി ഗായികയാണ് ചിന്മയി ശ്രീപാദ. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ചിന്‍മയിയുടെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ആസ്വാദകരുടെ ഹൃദയങ്ങള്‍ കീഴടക്കുന്നതും ചിന്മയി ആലപിച്ച മനോഹരമായ ഒരു ഗാനമാണ്.

നവരസ എന്ന ആന്തോളജി ചിത്രത്തിന്റെ ഭാഗമായ എതിരി എന്ന സിനിമയിലേതാണ് ഈ ഗാനം. വിജയ് സേതുപതി, രേവതി, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ബിജോയ് നമ്പ്യാര്‍ ആണ് എതിരിയുടെ സംവിധായകന്‍.

Read more: ഒരാള്‍ക്ക് നടക്കാനാവില്ല, മറ്റെയാള്‍ക്ക് കാഴ്ചയില്ല; ഇത് ദൂരങ്ങള്‍ കീഴടക്കുന്ന അപൂര്‍വ സൗഹൃദത്തിന്റെ കഥ

ഓഗസ്റ്റ് ആറിന് നെറ്റ്ഫിളിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്താന്‍ ഒരുങ്ങുകയാണ് നവരസ എന്ന ആന്തോളജി ചിത്രം. ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ അടങ്ങുന്നതാണ് നവരസ. മണിരത്‌നവും ജയേന്ദ്ര പഞ്ചപാകേശനും ചേര്‍ന്നാണ് നവരസ എന്ന ആന്തോളജി ചിത്രത്തിന്റെ നിര്‍മാണം. തുനിന്ത പിന്‍ (കറേജ്), രൗദിരം, ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര്, സമ്മര്‍ ഓഫ് 92, പീസ്, പായസം, ഇന്മെ, പ്രൊജക്ട് അഗ്നി എന്നിവയാണ് നവരസയില്‍ ഉള്‍പ്പെടുന്ന മറ്റ് ചിത്രങ്ങള്‍.

Story highlights: Chinmayi song from  Edhiri Navarasa