‘ആർട്ട് ഓഫ് ബാലൻസ്’- കീർത്തി സുരേഷ് പങ്കുവെച്ച വിഡിയോക്ക് അഭിനന്ദന പ്രവാഹം
തെന്നിന്ത്യൻ സിനിമയിൽ മികച്ച അഭിപ്രായം നേടി സജീവമാകുകയാണ് നടി കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ് നടി. ഇപ്പോഴിതാ, ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ കീർത്തി പങ്കുവെച്ച ‘ആർട്ട് ഓഫ് ബാലൻസ്’ എന്ന വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.
ഒരു കാലില്‍ കുറച്ച് സമയത്തേക്ക് നാല് വ്യത്യസ്‍ത ആസനങ്ങളും ഒരു ദശലക്ഷം ചിന്തകളും എന്നും വിഡിയോക്ക് ഒപ്പം എഴുതിയിരിക്കുന്നു. അതേസമയം, നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് താരം. ‘സാനി കൈദം’, ‘അണ്ണാത്തെ’, സർക്കാരു വാരി പാട്ട തുടങ്ങിയ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Read More: നൃത്തഭാവങ്ങളിൽ നിറഞ്ഞാടി ദുർഗ കൃഷ്ണ- വിഡിയോ
തമിഴ് ത്രില്ലറായ ‘പെൻഗ്വിൻ’ എന്ന സിനിമയിലാണ് അവസാനമായി കീർത്തി നായികയായത്. അടുത്തതായി രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ നയൻതാര, ഖുഷ്ബു, മീന, എന്നിവരോടൊപ്പം കീർത്തി വേഷമിടും. അതേസമയം, പ്രഭാസിന്റെ നായികയായി ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ എത്തുന്നത് കീർത്തിയാണെന്നും റിപ്പോർട്ടുകളുണ്ട്.‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും താരം പൂർത്തിയാക്കി.
Story highlights- keerthy suresh art of balance video