‘പറയുന്നതിന് മുൻപ് ഡാൻസ് കളിക്കുന്ന ഒരു സാധനം’- നവ്യയുടെ രസികൻ വിഡിയോയുമായി കുഞ്ചാക്കോ ബോബൻ

July 21, 2021

സിനിമാലോകത്ത് സൗഹൃദം കാത്തുസൂക്ഷിക്കുന്ന ചുരുക്കം ആളുകളിൽ ചിലരാണ് കുഞ്ചാക്കോ ബോബനും നവ്യ നായരും. ജലോത്സവം, കല്യാണ രാമൻ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. രണ്ടു ചിത്രങ്ങളും വളരെയേറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, കല്യാണ രാമനിൽ കുഞ്ചാക്കോ ബോബനും ദിലീപിനും ഒപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുന്ന നവ്യ നായരുടെ വിഡിയോ ശ്രദ്ധേയമാകുകയാണ്.

ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയപ്പോൾ നവ്യ നായർ ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും നൃത്തത്തെക്കുറിച്ച് പങ്കുവെച്ചിരുന്നു. ദിലീപിന് നൃത്തം ചെയ്യാൻ ചമ്മലാണ് എന്നും ഡാൻസ് മാസ്റ്ററെ കാണുമ്പോൾ ഒളിച്ചിരിക്കുമായിരുന്നു എന്നും നവ്യ പറയുന്നു. കൂടെ കളിക്കുന്നത് കുഞ്ചാക്കോ ബോബനുമാണ്, അതാണെങ്കിൽ പറയുന്നതിന് മുൻപ് ഡാൻസ് കളിക്കുന്ന ഒരു സാധനം എന്നാണ് കുഞ്ചാക്കോയെ കുറിച്ച് നവ്യയുടെ കമന്റ്റ്.

ഈ വിഡിയോ അതെ ക്യാപ്ഷനും നൽകി കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുകയായിരുന്നു. നവ്യയും ഇതിനെത്തുടർന്ന് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവെച്ചു. മലയാളികൾ നെഞ്ചിലേറ്റിയ സിനിമകളിൽ ഒന്നാണ് ദിലീപ്. നവ്യ നായർ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ അഭിനയിച്ച കല്യാണരാമൻ.

Read More: ഡെയ്‌സിയും സോളമനും സ്വപ്‌നം കണ്ട ജീവിതത്തിലേക്ക്; സംഭവബഹുലമായ നിമിഷങ്ങളുമായി പ്രിയങ്കരി

ലാലു അലക്സ്, ലാൽ, ജ്യോതിർമയി, ഇന്നസെന്റ്, സലിം കുമാർ തുടങ്ങിവരും പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002ലാണ് കല്യാണരാമൻ റിലീസ് ചെയ്തത്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മാണം ചെയ്ത ഈ ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്തത്.

Story highlights- kunchacko boban sharing star magic viral video