മോദിയുടെയും പിണറായി വിജയന്റെയും ശബ്ദം മാത്രമല്ല കോൾഡ് കേസിൽ അനിൽ നെടുമങ്ങാടിന് ശബ്ദം നൽകിയതും മഹേഷ് കുഞ്ഞുമോനാണ്…

July 6, 2021

ഇത് പെർഫെക്റ്റ് ഓക്കെയാണ്… മഹേഷ് കുഞ്ഞുമോന്റെ അനുകരണം കേട്ടാൽ ആരും പറയും സംഗതി പെർഫെക്റ്റ് ഓക്കെയാണെന്ന്.. മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ശബ്ദം അനുകരിച്ച മഹേഷ് എന്ന ചെറുപ്പക്കാരൻ ഇപ്പോൾ മലയാളികൾക്ക് പ്രിയങ്കരനായി മാറിക്കഴിഞ്ഞു. കാരണം അനുകരണകലയിൽ പെർഫെക്റ്റ് ഓക്കെയാണ് മഹേഷ്…

രാഷ്ട്രീയ നേതാക്കൾക്കും സിനിമ താരങ്ങൾക്കും ഉൾപ്പെടെ നിരവധിപ്പേരുടെ ശബ്ദം വളരെ മനോഹരമായി മഹേഷ് അനുകരിച്ചുകഴിഞ്ഞു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംഭാഷണം വളരെ രസകരമായ രീതിയിൽ മഹേഷ് അവതരിപ്പിച്ചിരുന്നു. മിമിക്രി കലാകാരന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് മഹേഷ്.

Read also;പതിനെട്ട് കോടിയുടെ മരുന്നും സ്പൈനൽ മസ്കുലർ അട്രോഫിയും; അറിയാം ഈ രോഗത്തെക്കുറിച്ച്

മാസ്റ്റർ സിനിമയുടെ മലയാളം പതിപ്പിൽ വിജയ് സേതുപതിയ്ക്ക് ശബ്ദം നൽകിയതും മഹേഷ് ആയിരുന്നു. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കോൾഡ് കേസിലാണ് അവസാനമായി മഹേഷ് ഡബ്ബ് ചെയ്തത്. അന്തരിച്ച ചലച്ചിത്രതാരം അനിൽ നെടുമങ്ങാടിന് ചിത്രത്തിൽ ശബ്ദം നൽകിയത് മഹേഷാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് മരണത്തിന് കീഴടങ്ങിയത്.

Read also; ഓൺലൈൻ സംവിധാനങ്ങൾ ഇല്ല; ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് മുഴുവൻ ടീച്ചറായി ഒരു പതിനൊന്നുവയസുകാരി

അതേസമയം ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരുപാടിയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയതാണ് മഹേഷ് കുഞ്ഞുമോൻ.

Story highlights: mahesh kunjumon dubbed for anil nedumangad