റോസ്ലിന്റെയും ഡേവിഡിന്റേയും രസികൻ കുടുംബ നൃത്തം- കുസൃതി നിമിഷവുമായി താരങ്ങൾ

July 20, 2021

ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് മാലിക്. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ നിമിഷ സജയൻ, വിനയ് ഫോർട്ട് തുടങ്ങി നിരവധി അഭിനേതാക്കൾ പ്രധാന വേഷത്തിൽ അണിനിരന്നിരന്നു. റോസ്ലിൻ എന്ന കഥാപാത്രമായാണ് നിമിഷ സജയൻ ചിത്രത്തിൽ എത്തിയത്. വിനയ് ഫോർട്ട് അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രത്തിന്റെ സഹോദരിയാണ് ചിത്രത്തിൽ നിമിഷ.

നിമിഷയുടെയും വിനയ് ഫോർട്ടിന്റെയും അമ്മ വേഷത്തിൽ മാല പാർവതിയും ആർ ജെ മുരുകൻ അച്ഛൻ വേഷത്തിലും എത്തി. ഇപ്പോഴിതാ, ഷൂട്ടിങ്ങിനിടയിലെ രസകരമായ വിഡിയോ പങ്കുവയ്ക്കുകയാണ് നിമിഷയും വിനയ് ഫോർട്ടും. ഒരു രസികൻ നൃത്തമാണ് കുടുംബ നൃത്തം എന്ന് പറഞ്ഞുകൊണ്ട് വിനയ് ഫോർട്ട് പങ്കുവെച്ചിരിക്കുന്നത്.

Read More: സുവർണ്ണ കാലഘട്ടത്തിന്റെ വരവ് -‘പൊന്നിയിൻ സെൽവൻ’ ഒന്നാം ഭാഗം 2022ൽ എത്തും

അതേസമയം, മേക്കിംഗിന്റെയും അഭിനേതാക്കളുടെ രൂപപകർച്ചയുടെയും അഭിനയ മികവിന്റെയും പേരിലാണ് മാലിക് പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍,ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. 27 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രമാണ് മാലിക്.

Story highlights- malik location fun