റിവേഴ്‌സ് മോഡിലെ ചിത്രീകരണം; വിഎഫ്എക്‌സിന് അസാധ്യമായ യഥാർത്ഥ രംഗങ്ങൾ- ‘മാലിക്’ മേക്കിംഗ് വിഡിയോ

July 18, 2021

പ്രഖ്യാപനം മുതല്‍ക്കേ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ഫഹദ് ഫാസിൽ മുഖ്യകഥാപാത്രമായ മാലിക്. ജൂലൈ 15 മുതൽ ആമസോൺ പ്രൈമിലൂടെ ചിത്രം പ്രേക്ഷകരിലേക്കും എത്തി. മേക്കിംഗിന്റെയും അഭിനേതാക്കളുടെ രൂപപകർച്ചയുടെയും അഭിനയ മികവിന്റെയും പേരിലാണ് മാലിക് പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുന്നത്. പ്രധാന വേഷം അവതരിപ്പിച്ച ഫഹദ് ഫാസിലിനൊപ്പം എല്ലാ കഥാപത്രങ്ങൾക്കും വളരെയധികം വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വന്ന ചിത്രമാണ് മാലിക്.

മാലിക്കിലെ ഒരു സാഹസിക രംഗത്തിന്റെ മേക്കിംഗ് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ പൂർണമായുള്ള മേക്കിംഗ് പങ്കുവയ്ക്കുകയാണ് ആമസോൺ പ്രൈം. അതോടൊപ്പം അഭിനേതാക്കൾ ചിത്രീകരണ അനുഭവങ്ങളും സാങ്കേതിക പ്രവർത്തകർ മേക്കിംഗ് വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

റിവേഴ്‌സ് മോഡിലാണ് മാലിക് ചിത്രീകരിച്ചത്. ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ 65 വയസുമുതലുള്ള രംഗങ്ങൾ എടുത്ത് ചെറുപ്പകാലത്തേക്ക് എത്തുകയായിരുന്നു. വിഎഫ്എക്സ് പോലും തോറ്റുപോകുന്ന മികവിൽ ഒട്ടേറെ രംഗങ്ങൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഫഹദ് ഫാസിലിനൊപ്പം നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

read More: ‘ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞാതാവ്’- വൈറൽ പാട്ടിന്റെ ഉടമയെ പരിചയപ്പെടുത്തി ജൂഡ് ആന്റണി

ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. 27 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രമാണ് മാലിക്.

Story highlights- malik making experience