ദേ, പ്രൊ.കോട്ടയം കുഞ്ഞച്ചൻ- രസികൻ ചിത്രവുമായി മമ്മൂട്ടി

July 6, 2021

മമ്മൂട്ടിയെന്ന നടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ഹിറ്റും രസകരവുമായ കഥാപാത്രമാണ് കോട്ടയം കുഞ്ഞച്ചൻ. ടൈറ്റിൽ കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ എക്കാലത്തും മലയാളിക്ക് ഓർമിച്ചുവയ്ക്കാനുള്ള സിനിമ പിറന്നു. പൊതുവെ സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത മമ്മൂട്ടി ഇപ്പോഴിതാ, കോട്ടയം കുഞ്ഞച്ചനിലെ ഒരു ചിത്രം പങ്കുവയ്ക്കുകയാണ്. വെള്ള മുണ്ടും ജുബ്ബയും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് സ്റ്റൈലായി നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് നടൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

‘പ്രൊ. കോട്ടയം കുഞ്ഞച്ചൻ’ എന്ന ക്യാപ്ഷനും ചിത്രത്തിന് താരം നൽകിയിരിക്കുന്നു. 1990ൽ റിലീസ് ചെയ്ത ചിത്രം വീണ്ടും എത്തുന്നതിന്റെ സൂചനയാണോ എന്ന് ആരാധകർ ചിത്രത്തിന് കമന്റ് ചെയ്യുന്നുണ്ട്. 1990ൽ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രം സുനിത പ്രൊഡക്ഷന്റെ ബാനറിൽ എം മണി നിർമ്മിച്ചു. ടൈറ്റില് പോലെ ഈ കഥാപാത്രം കോട്ടയം സ്വദേശിയാണ്. അതുകൊണ്ടുതന്നെ കോട്ടയം സ്റ്റൈലിലുള്ള കുഞ്ഞച്ചന്റെ സംഭാഷണങ്ങൾക്ക് ഇന്നും ആരാധകരുണ്ട്.

Read More: തട്ടത്തിൻ മറയത്തിന്റെ ഒൻപതാം വാർഷികത്തിൽ സർപ്രൈസ് പങ്കുവയ്ക്കാൻ ഒരുങ്ങി വിനീത് ശ്രീനിവാസൻ

ഏതാനും വർഷങ്ങൾക്ക് മുൻപ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ കോട്ടയം കുഞ്ഞച്ചന് തുടർച്ച മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് ആദ്യ ഭാഗത്തിന്റെ നിർമാതാക്കൾ വിയോജിപ്പ് അറിയിച്ചതോടെ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

Story highlights- Mammootty shares a still from kottayam Kunjachan