പുതിയ രൂപത്തിൽ മാമുക്കോയ; ഞെട്ടിച്ച് ‘ജനാസ’ ട്രെയ്‌ലർ

July 5, 2021

ഹാസ്യകഥാപാത്രമായും ക്യാരക്ടർ റോളുകളുമുൾപ്പെടെ മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് മാമുക്കോയ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. മാമുക്കോയ മുഖ്യകഥാപാത്രമാകുന്ന ഹ്രസ്വ ചിത്രമാണ് ജനാസ. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ലുക്കും ഏറെ വ്യത്യസ്തമാണ്. അണിയറപ്രവർത്തകർ പുറത്തുവിട്ട ജനാസയുടെ ട്രെയ്‌ലറും സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവരുന്നുണ്ട്.

കിരൺ കാമ്പ്രത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗന്ധർവ്വൻ ഹാജി എന്ന കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഗന്ധർവ്വൻ ഹാജി എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. അതേസമയം താരത്തിന്റെ പിറന്നാളിന് മുന്നോടിയായാണ് ട്രെയ്‌ലർ പുറത്തുവിട്ടത്.

Read also:കാഴ്ചാവൈകല്യമുള്ള മകനുവേണ്ടി കണ്ണട നിർമിച്ച് തുടക്കം; ഇന്ന് നൂറോളം ആളുകളുടെ കാഴ്ചാപ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി ഒരു കുടുംബം

കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകവേദികളിലൂടെയാണ് മലയാള സിനിമയിൽ എത്തിയത്. ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷത്തിലൂടെയാണ് മാമുക്കോയ മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ്, പെരുമഴക്കാലം, സന്ദേശം തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു കഴിഞ്ഞു.

Story highlights: mamukkoya janazah official trailer