മരിച്ചെന്ന് കരുതിയ വ്യക്തി 24 വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തി; പേരിടീൽ ചടങ്ങ് നടത്താതെ വീട്ടിലേക്ക് പ്രവേശനമില്ല!

മരിച്ചുപോയ പ്രിയപ്പെട്ടവർ എപ്പോഴെങ്കിലും തിരികെ എത്തിയിരുന്നങ്കിൽ എന്ന് ആഗ്രഹിക്കാത്തവരില്ല. ജീവിതത്തിലെ നിർണായക വേളകളിലെല്ലാം അങ്ങനെ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. ഇങ്ങനെ മരിച്ചുവെന്ന് കരുതി 24 വർഷങ്ങൾക്ക് ശേഷം മടങ്ങി നാട്ടിലേക്കെത്തിരിക്കുകയാണ് ഒരാൾ. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ ജനോലി ഗ്രാമത്തിലാണ് മരിച്ചുവെന്ന് കരുതിയ വ്യക്തി മടങ്ങിയെത്തിയത്.

ഇപ്പോൾ 72 വയസുള്ള മാധോ സിംഗ് മെഹ്‌റ 24 വർഷത്തിന് ശേഷമാണ് സ്വന്തം നാട്ടിലേക്ക് എത്തിയത്. 10 വർഷത്തോളം അദ്ദേഹത്തിന്റെ കുടുംബം തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചെത്താതായപ്പോൾ കുടുംബ പുരോഹിതൻ അയാൾ മരിച്ചുവെന്ന് പ്രഖ്യാപിക്കുകയും അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തു.

മാധോയുടെ ഭാര്യ ജീവന്തി ഇത്രയും കാലം ഒരു വിധവയായി കഴിയുകയും മകനെയും മകളെയും വളർത്തി വിവാഹം നടത്തുകയും ചെയ്തു. കഴിഞ്ഞദിവസമാണ് വർഷങ്ങൾക്ക് ശേഷം മാധോ നാട്ടിലെ വയലിൽ നിൽക്കുന്നത് ആളുകളുടെ ശ്രദ്ധയിൽപെട്ടത്. എന്നാൽ എങ്ങനെ ഇവിടെ എത്തി എന്നോ ഇത്രനാൾ എവിടെയായിരുന്നു എന്നോ പറയാനുള്ള ആരോഗ്യം അയാൾക്കുണ്ടായിരുന്നില്ല. ഒരു പല്ലക്കിൽ കയറ്റിയാണ് അദ്ദേഹത്തെ വീട്ടിലേക്ക് എത്തിച്ചത്.

Read More: മനോഹരഗാനവുമായി സ്റ്റൈൽ മന്നൻ റിച്ചുകുട്ടനും സൂപ്പർ ഹീറോയിൻ മേഘ്‌നക്കുട്ടിയും

അദ്ദേഹത്തിന്റെ മടങ്ങിവരവ് ആളുകൾക്ക് സന്തോഷമാണെങ്കിലും വീട്ടിൽ തിരികെ കയറാൻ ഇനിയും സമയമെടുക്കും. കാരണം, അദ്ദേഹം മരിച്ചതായി കരുതി അന്ത്യകർമ്മങ്ങൾ നടത്തിയതുകൊണ്ട് ഇനി പേരിടീൽ ചടങ്ങ് നടത്തിവേണം വീട്ടിൽ തിരികെ കയറ്റാൻ.

Story highlights- man assumed dead returns after 24 years