തെലുങ്കിലേക്ക് ചേക്കേറി മാനസ രാധാകൃഷ്ണൻ; ആനന്ദ് ദേവരകൊണ്ടയുടെ നായികയായി തുടക്കം
വിജയ് ദേവരകൊണ്ടയ്ക്ക് പിന്നാലെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയും അഭിനയ ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. മിഡിൽ ക്ലാസ് മെലഡീസ് എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് അഭിനയ രംഗത്തേക്ക് എത്തിയത്. ഛായാഗ്രാഹകൻ കെ വി ഗുഹൻ സംവിധാനം ചെയ്യുന്ന ‘ഹൈവേ’ എന്ന ചിത്രത്തിലാണ് ആനന്ദ് അടുത്തതായി വേഷമിടുന്നത്. ഹൈവേയിലൂടെ മലയാളത്തിന്റെ യുവനായിക മാനസ രാധാകൃഷ്ണൻ തെലുങ്ക് സിനിമാലോകത്തേക്ക് ചേക്കേറുകയാണ്.
സൈക്കോ ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റോഡ് മൂവിയാണ് ഹൈവേ. ശ്രീ ഈശ്വര്യ ലക്ഷ്മി മൂവീസിന്റെ ബാനറിൽ നിർമ്മാതാവ് വെങ്കട്ട് തലാരിയാണ് ചിത്രം നിർമിക്കുന്നത്. ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ നിന്നുള്ള ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
Read More: ആഹാ എന്തൊരു മൊഞ്ച്; സംഗീത പ്രേമികളുടെ ഖൽബിൽ ഇടംനേടി പാട്ടുവേദിയിലെ കുട്ടിപ്പാട്ടുകാർ
യുവ സംവിധായകൻ വിനോദ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ആനന്ദ് അഭിനയലോകത്തേക് എത്തിയത്. ആദ്യ ചിത്രത്തിൽ നായികയായി എത്തിയത് വർഷ ബൊല്ലാമ ആയിരുന്നു. അതേസമയം, മാനസയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഹൈവേ. ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ മാനസ ടിയാൻ എന്ന സിനിമയിലാണ് ശ്രദ്ധേയ വേഷം അവതരിപ്പിച്ചത്. ചിൽഡ്രൻസ് പാർക്ക് ആണ് അവസാനമായി അഭിനയിച്ച ചിത്രം.
Story highlights- manasa radhakrishnan’s telugu movie