കഥാപാത്രങ്ങളെ സ്വയം ജീവസുറ്റതാക്കുന്ന രണ്ടുപേർ- ഇഷ്ട നടന്മാരെക്കുറിച്ച് മണിരത്‌നം
ദേശീയ തലത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് മണിരത്നം. ഇന്ത്യൻ സിനിമയിലെ ഒട്ടേറെ മികച്ച ക്ലാസ്സിക് സിനിമകൾ മണിരത്നത്തിന്റെ സംഭാവനയാണ്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ സിനിമാ മേഖലയിലെ എല്ലാവരും ആഗ്രഹം പ്രകടിപ്പിക്കാറുമുണ്ട്. എന്നാൽ, മണിരത്നത്തിന് ഏറ്റവും പ്രിയപ്പെട്ടത് രണ്ട് അഭിനേതാക്കളാണ്. ഒന്ന് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ, മറ്റൊരാൾ തമിഴ് സിനിമയുടെ പ്രിയങ്കരൻ കമൽഹാസൻ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഒപ്പം പ്രവർത്തിക്കാൻ എളുപ്പമുള്ള അഭിനേതാക്കളെ കുറിച്ച് പങ്കുവെച്ചത്.
കമൽ ഹാസനും മോഹൻലാലും കഥാപാത്രങ്ങളെ സ്വയം ജീവസുറ്റതാക്കുന്നുവെന്നും അവരോടൊപ്പം പ്രവർത്തിക്കുന്നത് ഒരു ചലച്ചിത്രകാരനെന്ന നിലയിൽ വളരെ എളുപ്പമാണെന്നും മണിരത്നം പറയുന്നു. മോഹൻലാലിനെ നായകനാക്കി ‘ഉണർവ്വ്, ‘ഇരുവർ’ എന്നീ ചിത്രങ്ങളാണ് മണിരത്നം സംവിധാനം ചെയ്തത്. രണ്ടുചിത്രങ്ങളും ബോക്‌സോഫീസിൽ ബ്ലോക്ക്ബസ്റ്ററായിരുന്നു. ഇരുവറിൽ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്.
Read More: മഞ്ഞുവീണ പാറക്കെട്ടിൽ ഒളിഞ്ഞിരിക്കുന്ന പുള്ളിപ്പുലി; കണ്ണുകളെ കുഴപ്പിച്ച ചിത്രം
കമൽഹാസൻ ‘നായകൻ’ എന്ന സിനിമയിലാണ് മണിരത്നത്തിനൊപ്പം പ്രവർത്തിച്ചത്. ചിത്രം ഇന്നും വളരെയധികം ശ്രദ്ധേയമാണ്. അതേസമയം, അതേസമയം, മണിരത്‌നം ഇപ്പോൾ ‘പൊന്നിയിൻ സെൽവൻ’ എന്ന ഇതിഹാസ ചരിത്ര സിനിമ ഒരുക്കുകയാണ്. വൻ താരനിരയിലാണ് ചിത്രം എത്തുന്നത്.
Story highlights- manirathnam about his favorite actors