‘എന്റെ അവസാന ശ്വാസം വരെ അതിജീവിക്കാൻ ഞാൻ പോരാടും’- അതിജീവനകഥ പങ്കുവെച്ച് മന്യ
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നടി മന്യ അഭിനയ രംഗത്തേക്ക് എത്തിയത്. പഠിക്കാനേറെ ഇഷ്ടമുണ്ടായിരുന്നിട്ടും അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് മന്യ സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ, അച്ഛന്റെ മരണത്തിൽ നിന്നും അതിജീവിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടി.
‘ജീവിതം എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല…
എന്റെ അച്ഛനെ നഷ്ടപ്പെട്ടതു മുതൽ സ്വന്തമായി അതിജീവിക്കാൻ പാടുപെടുന്നതുവരെ, ഞാൻ നിരവധി പരാജയങ്ങൾ കണ്ടു…സ്വയം ഒരു വലിയ പരാജയമായി തോന്നിയ ദിവസങ്ങളുണ്ടായിരുന്നു. എന്നെ വില കുറച്ചുകാണാൻ പലരും ശ്രമിച്ചു.എനിക്ക് ഒറ്റപ്പെടൽ തോന്നി.നിസ്സഹായത തോന്നി. ഞാൻ ഒരുപാട് കരഞ്ഞു.പക്ഷേ, എന്റെ പോരാട്ടം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഞാൻ തീരുമാനിച്ചു.എന്റെ അവസാന ശ്വാസം വരെ അതിജീവിക്കാൻ ഞാൻ പോരാടും.ലജ്ജിക്കാത്തവരോ പരാജയപ്പെടാൻ ഭയമില്ലാത്തവരോ ആണ് വിജയിക്കാറുള്ളത്.ഇന്നും നിങ്ങളുടെ സ്വപ്നം അകലെയാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ -അത് നേടാൻ നിങ്ങൾ എത്ര അടുത്താണെന്ന് അറിയാത്തതിനാൽ ശ്രമിച്ചുകൊണ്ടേ ഇരിക്കുക. “ഒരിക്കലും ഉപേക്ഷിക്കരുത്” അതാണ് ഞാൻ എന്നെയും എന്റെ മകളെയും ഓരോ ദിവസവും പഠിപ്പിക്കുന്നത്..’- മന്യ കുറിക്കുന്നു.
സിനിമയിലേക്ക് ജീവിതം മെച്ചപ്പെടാൻ എത്തിയ മന്യ 41 സിനിമകൾക്ക് ശേഷം വീണ്ടും പഠനത്തിലേക്ക് മടങ്ങി. വിദേശത്ത് പഠനം പൂർത്തിയാക്കി മികച്ച ജോലിയും നേടി മന്യ. പലർക്കും പ്രചോദനമാണ് ഇന്ന് മന്യയുടെ ജീവിതം.
Story highlights- manya naidu about her lifestory